'എന്ത് തെറ്റാണ് ചെയ്തത്? 114 വിക്കറ്റുകള്‍, എന്നിട്ടും ആര്‍ക്കും വേണ്ട'; നിരാശനെന്ന് സന്ദീപ് ശര്‍മ

14 ഐപിഎല്‍ വിക്കറ്റുകള്‍ സ്വന്തമാക്കിയ പേസര്‍ സന്ദീപ് ശര്‍മയെ സ്വന്തമാക്കാന്‍ പക്ഷേ ഇക്കഴിഞ്ഞ താര ലേലത്തില്‍ ഫ്രാഞ്ചൈസികള്‍ തയ്യാറായി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: 114 ഐപിഎല്‍ വിക്കറ്റുകള്‍ സ്വന്തമാക്കിയ പേസര്‍ സന്ദീപ് ശര്‍മയെ സ്വന്തമാക്കാന്‍ പക്ഷേ ഇക്കഴിഞ്ഞ താര ലേലത്തില്‍ ഫ്രാഞ്ചൈസികള്‍ തയ്യാറായില്ല. അത് തന്നെ ഞെട്ടിക്കുകയും നിരാശപ്പെടുത്തുകയും ചെയ്തതായി സന്ദീപ് ശര്‍മ. 

ഞാന്‍ നിരാശനാണ്. എന്തുകൊണ്ട് ഞാന്‍ അണ്‍സോള്‍ഡ് ആയി എന്ന് അറിയില്ല. ഏത് ടീം എന്നെ സ്വന്തമാക്കിയാലും അവര്‍ക്കെല്ലാം വേണ്ടി നന്നായി കളിക്കാന്‍ എനിക്കായിട്ടുണ്ട്. അതുകൊണ്ട് തന്നെ ലേലത്തില്‍ എന്നെ സ്വന്തമാക്കാന്‍ ഏതെങ്കിലും ടീം മുന്‍പോട്ട് വരും എന്ന് കരുതി, സന്ദീപ് ശര്‍മ പറയുന്നു. 

എവിടെയാണ് പിഴച്ചത് എന്ന് എനിക്കറിയില്ല

സത്യം പറഞ്ഞാല്‍ ഇത് ഞാന്‍ പ്രതീക്ഷിച്ചില്ല. എവിടെയാണ് പിഴച്ചത് എന്ന് എനിക്കറിയില്ല. ഡൊമസ്റ്റിക് ക്രിക്കറ്റില്‍ ഞാന്‍ മികവ് കാണിക്കുന്നുണ്ട്. രഞ്ജി ട്രോഫിയില്‍ അവസാന റൗണ്ടില്‍ ഞാന്‍ ഏഴ് വിക്കറ്റ് വീഴ്ത്തി. മുഷ്താഖ് അലിയിലും ഞാന്‍ മികവ് കാണിച്ചു. 

എല്ലായ്‌പ്പോഴും സ്ഥിരത നിലനിര്‍ത്താനാണ് ഞാന്‍ ശ്രമിച്ചത്. എന്റെ കയ്യില്‍ നില്‍ക്കുന്ന ഒരേയൊരു കാര്യം അതാണ്. അവസരം ലഭിച്ചാലും ഇല്ലെങ്കിലും ഞാന്‍ കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കും, സന്ദീപ് ശര്‍മ പറയുന്നു. 10 ഐപിഎല്‍ സീസണാണ് സന്ദീപ് ശര്‍മ കളിച്ചത്. 7.77 എന്ന ഇക്കണോമിയില്‍ 114 വിക്കറ്റ് വീഴ്ത്തി. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ കളിക്കാരില്‍ 13ാം സ്ഥാനത്താണ് സന്ദീപ് ശര്‍മ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com