ഫോട്ടോ: ട്വിറ്റർ 
Sports

രഹാനെ പുറത്തേക്ക്, ഫിറ്റാകുമോ ഫിഞ്ച്? വിജയ വഴിയിലെത്താൻ കൊൽക്കത്ത; ഹാട്രിക്ക് ജയം തേടി ഹൈദരാബാദ്

കൊല്‍ക്കത്ത നിര സന്തുലിതമാണ്. ഓപ്പണിങ്ങില്‍ പക്ഷേ അജിന്‍ക്യ രഹാനെ തുടരെ പരാജയപ്പെടുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലില്‍ സീസണിൽ തുടർച്ചയായ മൂന്നാം ജയം തേടി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇന്നിറങ്ങും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് എതിരാളികള്‍. വിജയ വഴിയിൽ  തിരിച്ചെത്തുകയാണ് കൊൽക്കത്തയുടെ ലക്ഷ്യം. വൈകീട്ട് ഏഴരയ്ക്ക് മുംബൈ ബ്രാബോണ്‍ സ്റ്റേഡിയത്തിലാണ് മത്സരം. പരിക്കേറ്റ വാഷിങ്ടൻ സുന്ദര്‍ ഹൈദരാബാദ് നിരയിലുണ്ടാകില്ല എന്നത് അവർക്ക് തിരിച്ചടിയാണ്. 

കൊല്‍ക്കത്ത നിര സന്തുലിതമാണ്. ഓപ്പണിങ്ങില്‍ പക്ഷേ അജിന്‍ക്യ രഹാനെ തുടരെ പരാജയപ്പെടുന്നു. വെങ്കിടേഷ് അയ്യര്‍, നായകന്‍ ശ്രേയസ് അയ്യര്‍, നിതീഷ് റാണ, സാം ബില്ലിങ്‌സ്, ആന്ദ്രേ റസ്സല്‍, സുനില്‍ നരെയ്ന്‍, പാറ്റ് കമ്മിന്‍സ് വാലറ്റം വരെ കളി ജയിപ്പിക്കാന്‍ കരുത്തുള്ള നിരവധി പേർ അവരുടെ നിലയിലുണ്ട്. 

ഫോം നിലനിർത്താൻ പാടുപെടുന്ന രഹാനെയ്ക്ക് പകരം ഓസീസ് പരിമിത ഓവർ നായകൻ ആരോൺ ഫിഞ്ച് കൊൽക്കത്തയ്ക്കായി ഇറങ്ങാൻ സാധ്യതയുണ്ട്. രഹാനെ ആദ്യ കളിയിൽ 41 റൺസ് കണ്ടെത്തി മികവ് കാട്ടിയെങ്കിലും പിന്നീടുള്ള നാല് ഇന്നിങ്സുകളിലും വെറ്ററൻ ബാറ്റർ വലിയ പരാജയമായി. 9, 12, 7, 8 എന്നിങനെയാണ് താരത്തിന്റെ സ്കോറുകൾ. 

ഏഴ് ബൗളര്‍മാരെ പരീക്ഷിക്കാന്‍ കഴിയും ശ്രേയസ് അയ്യര്‍ക്ക്. എന്നാല്‍ റണ്ണൊഴുക്ക് തടയാനാകാത്തതാണ് അവർക്ക് തിരിച്ചടിയാകുന്നത്. തുടക്കത്തില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ ഉമേഷ് യാദവ് അവസാന മത്സരത്തില്‍ വഴങ്ങിയത് 48 റണ്‍സ്. പാറ്റ് കമ്മിന്‍സ് നാല് ഓവറില്‍ 50 കടന്നു. വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍ സഖ്യത്തിന്റെ സ്പിന്‍ ആക്രമണവും ഹൈദരാബാദിന് വെല്ലുവിളിയാകും. 

തുടക്കത്തിലെ തോൽവികൾക്ക് ശേഷം കരകയറുകയാണ് ഹൈദരാബാദ്. ചെന്നൈയെയും ഗുജറാത്തിനെയും തകര്‍ത്ത ആത്മവിശ്വാസവുമായെത്തുന്ന ഹൈദരാബാദ് കൊൽക്കത്തയേയും തകർക്കാമെന്ന പ്രതീക്ഷയിലാണ്. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസനും അഭിഷേക് ശര്‍മയും ഫോമിലെത്തിയതോടെ ഓപ്പണിങിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് കരുതാം. നിക്കോളാസ് പൂരനും എയ്ഡന്‍ മര്‍ക്രാമും വലിയ ഇന്നിങ്‌സിലേക്ക് എത്തേണ്ടതുണ്ട്. പരിക്കേറ്റ വാഷിങ്ടൻ സുന്ദറിന് പകരക്കാരനെ കണ്ടെത്തണം. 

സീസണിലെ നാല് മത്സരങ്ങളില്‍ നാല് വിക്കറ്റും ഒരു അര്‍ധ സെഞ്ച്വറിയും നേടിയ വാഷിങ്ടൻ സുന്ദറിന്റെ അഭാവം മറികടക്കുക ഹൈദരാബാദിന് എളുപ്പമാകില്ല. ശ്രേയസ് ഗോപാലോ, ജഗദീശ സുജിത്തോ പകരക്കാരനായി എത്തിയേക്കും. അബ്ദുള്‍ സമദിന് ഒരവസരം കൂടി നല്‍കാനും സാധ്യത. കഴിഞ്ഞ മത്സരത്തില്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി പുറത്തുപോയ രാഹുല്‍ ത്രിപാഠി തിരിച്ചെത്തും.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: അഭിഷേഖ് ശര്‍മ, കെയ്ന്‍ വില്യംസൻ (ക്യാപ്റ്റന്‍), രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പൂരന്‍, ശശാങ്ക് സിങ്, അബ്ദുൽ സമദ്/ ശ്രേയസ് ഗോപാല്‍, ഭുവനേശ്വര്‍ കുമാര്‍, മാര്‍കോ ജന്‍സന്‍, ഉമ്രാന്‍ മാലിക്, ടി നടരാജന്‍. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: വെങ്കടേഷ് അയ്യര്‍, അജിന്‍ക്യ രഹാനെ/ ആരോണ്‍ ഫിഞ്ച്, ശ്രേയസ് അയ്യര്‍, നിതീഷ് റാണ, ആന്ദ്രേ റസ്സല്‍, സാം ബില്ലിങ്സ്/ ഷെല്‍ഡണ്‍ ജാക്‌സണ്‍, റിങ്കു സിങ്/ റാസിക് സലാം, പാറ്റ് കമ്മിന്‍സ്, സുനില്‍ നരെയ്ന്‍, ഉമേഷ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

SCROLL FOR NEXT