Aaryavir Sehwag and VK Vineeth  x
Sports

തകർപ്പൻ സെഞ്ച്വറി, വീണ്ടും 'ആര്യവീര്‍ സെവാഗ്'!

യുഎഇക്കെതിരായ അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ നേട്ടം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

അബുദാബി: അണ്ടര്‍ 19 ഏഷ്യാ കപ്പ് പോരാട്ടത്തില്‍ കിടിലന്‍ സെഞ്ച്വറിയുമായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ മകന്‍ ആര്യവീര്‍ സെവാഗ്. യുഎഇക്കെതിരായ നിര്‍ണായക പോരില്‍ താരം 131 പന്തില്‍ 13 ഫോറും 2 സിക്‌സും സഹിതം 100 റണ്‍സെടുത്തു.

മത്സരത്തില്‍ ടോസ് നേടി യുഎഇ ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. സഹ ഓപ്പണറും ക്യാപ്റ്റനുമായി ലക്ഷ്യ റായ്ചന്ദാനി 17 റണ്‍സുമായി മടങ്ങിയെങ്കിലും ഒരറ്റത്ത് വിക്കറ്റ് കാത്ത് കിടിലന്‍ ബാറ്റിങുമായി ആര്യവീര്‍ കളം വാഴുകയായിരുന്നു.

നേരത്തെ നേപ്പാളിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ 10 വിക്കറ്റിന് വിജയിച്ചപ്പോള്‍ വിജയശില്‍പ്പിയായതും ആര്യവീറാണ്. അന്ന് താരം 52 പന്തില്‍ 4 സിക്‌സും 7 ഫോറും സഹിതം താരം 70 റണ്‍സ് വാരിയിരുന്നു. പിന്നാലെയാണ് യുഎഇക്കെതിരായ സെഞ്ച്വറി നേട്ടം.

Mens U19 AsiaCup, India Under 19 vs UAE Under 19: An impressive Century by Aaryavir Sehwag

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മട്ടന്നൂരിൽ അമ്മയും മകനും വെട്ടേറ്റ് മരിച്ചു; അമ്മയെ കൊന്ന് മകൻ ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം

'എന്തൊക്കെ ക്യാപ്ഷനാടെ.... ഇത്തിരി ഉളുപ്പ്?'; റീച്ചുണ്ടാക്കാന്‍ അസംബന്ധ അടിക്കുറിപ്പ്; കമന്റിലെത്തി അര്‍ജുന്‍ അശോകന്‍

തിരുവില്വാമലയിൽ കുന്നിടിക്കലും മണ്ണെടുപ്പും വ്യാപകം; ജനകീയ സമരത്തിനൊരുങ്ങി നാട്ടുകാർ

'ഒന്ന് വാങ്ങിയാല്‍ ഒന്ന് സൗജന്യം'; കിടിലന്‍ ഓഫറുമായി ജിയോ, വിശദാംശങ്ങള്‍

'മസ്തിഷ്ക മരണ'ത്തിനു ശേഷം കൃഷാന്ദിന്റെ ‘മാഞ്ചിയം, ദി ബോട്ടണി ഓഫ് എ ക്രൈം’, തിരക്കഥയിൽ സഞ്ചു ശിവറാമും