ഫോട്ടോ: എഎഫ്പി 
Sports

ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍, പരിശീലനത്തിന് ഇറങ്ങാതെ ക്രിസ്റ്റ്യാനോ; നൈജീരിയക്കെതിരെ കളിക്കില്ല

പോര്‍ച്ചുഗല്‍ ടീമിന്റെ പരിശീലന സെഷനില്‍ പങ്കെടുക്കാതെ വിട്ടുനിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

സമകാലിക മലയാളം ഡെസ്ക്

ലിസ്ബണ്‍: പോര്‍ച്ചുഗല്‍ ടീമിന്റെ പരിശീലന സെഷനില്‍ പങ്കെടുക്കാതെ വിട്ടുനിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ ക്രിസ്റ്റിയാനോയെ അലട്ടുന്നതായാണ് ടീം അറിയിക്കുന്നത്. നൈജീരിയക്ക് എതിരായ ലോകകപ്പ് സന്നാഹ മത്സരത്തിലും ക്രിസ്റ്റ്യാനോ കളിക്കില്ല. 

ഇന്ന് ലിസ്ബണിലാണ് നൈജീരിയക്കെതിരായ പോര്‍ച്ചുഗലിന്റെ മത്സരം. ഈ മത്സരത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ കളിക്കില്ലെന്ന് പരിശീലകന്‍ സാന്റോസ് അറിയിച്ചു. നവംബര്‍ 24ന് ഘാനയ്ക്ക് എതിരെയാണ് പോര്‍ച്ചുഗലിന്റെ ലോകകപ്പിലെ ആദ്യ മത്സരം. പിന്നാലെ ദക്ഷിണ കൊറിയയേയും ഉറുഗ്വെയേയും നേരിടും.

എറിക് ടെന്‍ ഹാഗിനോട് എനിക്ക് ബഹുമാനമില്ല

മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പമുള്ള ബന്ധം വഷളായി നില്‍ക്കുന്നതിന് ഇടയിലാണ് ക്രിസ്റ്റ്യാനോ ലോകകപ്പിലേക്ക് എത്തുന്നത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തന്നെ ചതിച്ചതായും യുനൈറ്റഡ് പരിശീലകന്‍ എറികെ ടെന്‍ ഹാഗിനോട് ബഹുമാനം ഇല്ലെന്നുമാണ് പിയേഴ്‌സ് മോര്‍ഗനുമായുള്ള അഭിമുഖത്തില്‍ ക്രിസ്റ്റിയാനോ പറഞ്ഞത്. 

എറിക് ടെന്‍ ഹാഗിനോട് എനിക്ക് ബഹുമാനമില്ല. എന്നെ ബഹുമാനിക്കാത്തയാളെ ഞാനും ഒരിക്കലും ബഹുമാനിക്കില്ല. ക്ലബിലെ സീനിയര്‍ എക്‌സിക്യൂട്ടീവ് പദവിയിലിരിക്കുന്ന രണ്ടുമൂന്ന് പേരും എന്നെ പുറത്താക്കാന്‍ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷവും അവര്‍ അതിന് ശ്രമിച്ചു. ഞാന്‍ ചതിക്കപ്പെട്ടു. ജനങ്ങള്‍ സത്യം അറിയണം, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT