Abhimanyu Easwaran X
Sports

അയാള്‍ ഐപിഎല്‍ കളിച്ചിട്ടില്ല, അതാണ്! അഭിമന്യു ഈശ്വരനെ വീണ്ടും തഴഞ്ഞതില്‍ ആരാധകര്‍

അഭിമന്യു ഈശ്വരനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതിനെതിരെ വിമര്‍ശനം

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അരങ്ങേറ്റം കുറിക്കാനുള്ള തമിഴ്‌നാട് താരം അഭിമന്യു ഈശ്വരന്റെ കാത്തിരിപ്പ് നീളുന്നു. ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതെ താരം ഒരിക്കല്‍ കൂടി തഴയപ്പെട്ടു. പിന്നാലെ താരത്തെ പിന്തുണച്ച് ആരാധകര്‍ രംഗത്തെത്തി.

ഐപിഎല്ലില്‍ മിന്നും ഫോമില്‍ കളിച്ച ബി സായ് സുദര്‍ശന് ടെസ്റ്റ് അരങ്ങേറ്റത്തിനു അവസരം തുറന്നു. ഇതോടെയാണ് ആരാധകര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യന്‍ ടീമിലെത്തിയ മിക്ക താരങ്ങളും ഐപിഎല്‍ മികവിന്റെ പേരിലാണ് പ്ലെയിങ് ഇലവനിലേക്ക് പരിഗണിക്കപ്പെട്ടത്. ഐപിഎല്ലാണ് മാനദണ്ഡം എന്നത് യാഥാര്‍ഥ്യമാണ്. സായ് മികച്ച ബാറ്ററാണ് സംശയമൊന്നുമില്ല. അദ്ദേഹത്തിനു മുന്നില്‍ നീണ്ട വര്‍ഷങ്ങളുമുണ്ട്. എന്നാല്‍ 29 വയസുള്ള അഭിമന്യു ഈശ്വരന്റെ കാര്യം അങ്ങനെയല്ല. തന്റെ മികവ് തെളിയിക്കാനുള്ള അവസരം അദ്ദേഹം അര്‍ഹിക്കുന്നുണ്ട്.

ആഭ്യന്തര ക്രിക്കറ്റില്‍ വര്‍ഷങ്ങളായി തിളങ്ങുന്ന താരമാണ് അഭിമന്യു ഈശ്വരന്‍. 2022ല്‍ താരം ഇന്ത്യന്‍ ടെസ്റ്റ് ടീമിലെത്തിയിരുന്നു. ബംഗ്ലാദേശിനെതിരായ പരമ്പരയിലാണ് താരത്തെ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഒറ്റ മത്സരത്തില്‍ പോലും പ്ലെയിങ് ഇലവനില്‍ താരത്തെ ഉള്‍പ്പെടുത്തിയില്ല.

അഭിമന്യു ഈശ്വരന്‍ ഐപിഎല്‍ കളിച്ചിട്ടില്ല. അതാണ് താരത്തിനുള്ള ഏക കുറവ് എന്നായിരുന്നു മറ്റൊരു ആരാധകന്റെ വിമര്‍ശനം.

ഈ സീസണിലെ ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും ഫോമില്‍ കളിച്ചാണ് അഭിമന്യു ഈശ്വരന്‍ വീണ്ടും സെലക്ടര്‍മാരുടെ ശ്രദ്ധയിലെത്തിയത്. 127, 191, 116, 19, 157, 13, 4, 200, 72, 65 എന്നിങനെയായിരുന്നു താരത്തിന്റെ ആഭ്യന്തര ക്രിക്കറ്റിലെ ഇത്തവണത്തെ സ്‌കോറുകള്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 27 സെഞ്ച്വറികളും 31 അര്‍ധ സെഞ്ച്വറികളുമുള്ള താരമാണ് അഭിമന്യു ഈശ്വരന്‍.

Abhimanyu Easwaran was once again overlooked for the first Test against England at Headingley, Leeds as India handed a debut to Sai Sudharsan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT