അഭിനവ് ബിന്ദ്ര ഇൻസ്റ്റ​ഗ്രാം
Sports

ഇന്ത്യയുടെ അഭിമാനം; അഭിനവ് ബിന്ദ്രയ്ക്ക് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയുടെ പരമോന്നത ബഹുമതി

പാരീസിൽ ചേർന്ന അ​ന്താ​രാ​ഷ്ട്ര ഒ​ളി​മ്പിക്സ് ക​മ്മി​റ്റി എക്സിക്യൂ​ട്ടീ​വ് ബോ​ർ​ഡി​ന്‍റേ​താ​ണ് തീരുമാനം.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാന താരമായ അഭിനവ് ബിന്ദ്രയ്ക്ക് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയുടെ പരമോന്നത ആദരം. ഐഒസിയുടെ പരമോന്നത ബഹുമതിയായ ഒളിമ്പിക് ഓർഡർ അഭിനവ് ബിന്ദ്രയ്ക്ക് സമ്മാനിക്കും. പാരീസിൽ ചേർന്ന അ​ന്താ​രാ​ഷ്ട്ര ഒ​ളി​മ്പിക്സ് ക​മ്മി​റ്റി എക്സിക്യൂ​ട്ടീ​വ് ബോ​ർ​ഡി​ന്‍റേ​താ​ണ് തീരുമാനം.

ഓ​ഗസ്റ്റ് 10 ന് പാരീസിൽ വെച്ചു നടക്കുന്ന ഐഒസി സെഷനിൽ അഭിനവ് ബിന്ദ്രയ്ക്ക് പുരസ്കാരം സമ്മാനിക്കും. 2008 ലെ ബീജിങ് ഒളിമ്പിക്സിൽ ഷൂട്ടിങ് ഇനത്തിലെ സ്വർണ മെഡൽ ജേതാവാണ് അഭിനവ് ബിന്ദ്ര. ഒളിമ്പിക്സ് ചരിത്രത്തിൽ ഇന്ത്യയുടെ ആദ്യത്തെ വ്യക്തിഗത സ്വർണ മെഡൽ നേട്ടത്തിന് ഉടമ കൂടിയാണ് ഇദ്ദേഹം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതേസമയം കേന്ദ്ര കായിക മന്ത്രി മൻസൂഖ് മാണ്ഡവ്യ ഉൾപ്പെടെയുള്ള പ്രമുഖർ അഭിനവ് ബിന്ദ്രയെ അഭിനന്ദിച്ചു. ഒളിമ്പിക്സുമായി ബന്ധപ്പെട്ട് ഇപ്പോൾ പാരീസിലാണ് അഭിനവ് ബിന്ദ്രയുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT