Abhishek Sharma x
Sports

'ഇങ്ങോട്ടു വന്ന് ചൊറിഞ്ഞു, അതെനിക്ക് ഇഷ്ടമായില്ല; ബാറ്റ് കൊണ്ടുള്ള പെടയാണ് അവർക്കുള്ള മരുന്ന്'

പാകിസ്ഥാനെതിരായ സ്ഫോടനാത്മക ബാറ്റിങിനെക്കുറിച്ച് അഭിഷേക് ശര്‍മ

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ഏഷ്യാ കപ്പ് പോരാട്ടത്തിനിടെ പാകിസ്ഥാന്‍ താരങ്ങള്‍ അനാവശ്യമായി സൃഷ്ടിച്ച പ്രകോപനമാണ് തന്റെ മികച്ച പ്രകടനത്തിനു കാരണമെന്നു ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ. മത്സരത്തില്‍ 39 പന്തില്‍ 74 റണ്‍സടിച്ച് അഭിഷേക് കളിയിലെ കേമനായിരുന്നു. 6 ഫോറും 5 സിക്‌സും സഹിതമായിരുന്നു താരത്തിന്റെ കിടിലന്‍ ഇന്നിങ്‌സ്.

മത്സരത്തിനിടെ പാക് പേസര്‍ ഹാരിസ് റൗഫ് അഭിഷേകുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഷഹീന്‍ ഷാ അഫ്രീദിയും ഇന്ത്യന്‍ താരങ്ങളെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചു. ഇക്കാര്യമാണ് അഭിഷേക് മത്സര ശേഷം വ്യക്തമാക്കിയത്. അവരുടെ ഈ പെരുമാറ്റം തനിക്കൊട്ടും ഇഷ്ടമായില്ലെന്നും അതിനുള്ള മറുപടിയാണ് ബാറ്റിലൂടെ നല്‍കിയതെന്നും അഭിഷേക് വ്യക്തമാക്കി.

'കാര്യങ്ങള്‍ ലളിതമാണ്. കളിക്കിടെ അവര്‍ (പാക് താരങ്ങള്‍) ഒരു കാരണവുമില്ലാതെ ചൊറിയാന്‍ വന്നു. അതെനിക്ക് ഒട്ടും ഇഷ്ടമായില്ല. അവര്‍ക്ക് ഡോസില്‍ നല്‍കാന്‍ എന്റെ കൈയിലുള്ള ഒരേയൊരു മരുന്ന് കടന്നാക്രമിച്ചുള്ള ബാറ്റിങായിരുന്നു'- അഭിഷേക് വ്യക്തമാക്കി.

സ്‌കൂള്‍ കാലം മുതല്‍ക്കു ഒരുമിച്ചു കളിക്കുന്നവരാണ് ഗില്ലും അഭിഷേകും. അതിന്റെ കെമിസ്ട്രി തങ്ങളുടെ കൂട്ടുകെട്ടിലുണ്ടാകുമെന്നു അഭിഷേക് വ്യക്തമാക്കി. ഒരിക്കല്‍ ഒരുമിച്ച് ഇന്ത്യക്കായി മികച്ച പ്രകടനം നടത്തുമെന്നു അന്ന് പറയുമായിരുന്നു. ഇന്ന് ആ ദിവസമാണ്. ഗില്‍ നല്ല പിന്തുണ നല്‍കി. ടീമിലെ മറ്റു സഹതാരങ്ങളും പിന്തുണച്ചു. അഭിഷേക് വ്യക്തമാക്കി.

ജയത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യക്കായി അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന ഓപ്പണിങ് സഖ്യം പാകിസ്ഥാന്റെ എല്ലാ മോഹങ്ങളും തകര്‍ത്തെറിയുന്ന കാഴ്ചയായിരുന്നു തുടക്കം മുതല്‍. ഗില്‍ ഫോമിലേക്ക് മടങ്ങിയെത്തിയപ്പോള്‍ അഭിഷേക് തന്റെ മിന്നലടികളുമായി ഒരിക്കല്‍ കൂടി കളം വാണു. ഇരുവരും ചേര്‍ന്നു സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയാണ് പിരിഞ്ഞത്.

39 പന്തുകള്‍ നേരിട്ട് അഭിഷേക് ശര്‍മ 5 സിക്സും 6 ഫോറും സഹിതം 74 റണ്‍സ് വാരി. 24 പന്തില്‍ അഭിഷേക് അര്‍ധ സെഞ്ച്വറിയിലെത്തി. പാകിസ്ഥാനെതിരെ ഒരു ഇന്ത്യന്‍ താരം നേടുന്ന അതിവേഗ അര്‍ധ സെഞ്ച്വറിയായും താരത്തിന്റെ പ്രകടനം മാറി. 2012ല്‍ 25 പന്തില്‍ അര്‍ധ സെഞ്ച്വറിയടിച്ച യുവരാജ് സിങിന്റെ റെക്കോര്‍ഡാണ് അഭിഷേക് സ്വന്തം പേരിലാക്കിയത്.

4.4 ഓവറില്‍ ഇന്ത്യ 50 റണ്‍സിലെത്തി. പവര്‍പ്ലേയില്‍ ഇരുവരും ചേര്‍ന്നു അടിച്ചെടുത്തത് 69 റണ്‍സ്. ഗ്രൂപ്പ് ഘട്ടത്തിലെ പോരില്‍ ഷഹീന്‍ അഫ്രീദിയെ ഫോറടിച്ച് സ്വീകരിച്ച അഭിഷേക് ഇത്തവണ ആദ്യ പന്ത് തന്നെ സിക്സര്‍ തൂക്കിയാണ് സ്വാഗതം ചെയ്തത്. ഗില്‍ 28 പന്തില്‍ 8 ഫോറുകള്‍ സഹിതം 47 റണ്‍സ് അടിച്ചെടുത്തു. ഇരുവരും ചേര്‍ന്നു ഒന്നാം വിക്കറ്റില്‍ 105 റണ്‍സ് കണ്ടെത്തി. ഈ ഏഷ്യാ കപ്പിലെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് സ്‌കോറായും ഇതു മാറി.

Abhishek Sharma, who slammed a blazing 39-ball 74 to be the star of India's facile chase of 172.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദിലീപിനെ തിരിച്ചെടുക്കാന്‍ ചലച്ചിത്ര സംഘടനകള്‍; അടിയന്തര യോഗം ചേര്‍ന്ന് 'അമ്മ'

ദിലീപിനെ ശിക്ഷിക്കണമെന്ന് നമുക്ക് പറയാന്‍ പറ്റില്ല; കോടതി തീരുമാനം തെളിവുകളുടെ അടിസ്ഥാനത്തില്‍; വിഡി സതീശന്‍

ബി സന്ധ്യ ക്രിമിനലാണെന്ന അഭിപ്രായമില്ല, ഗൂഢാലോചന തെളിയിക്കാന്‍ മേല്‍ക്കോടതികള്‍ ഉണ്ട്: എ കെ ബാലൻ

ദിലീപിനെ കുടുക്കിയതാണെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു; കുടുംബം അനുഭവിച്ച ട്രോമ ചിന്തിക്കാനാകില്ല: സുരേഷ് കുമാര്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു| Bhagyathara BT 32 lottery result

SCROLL FOR NEXT