Abhishek Sharma x
Sports

സെഞ്ച്വറിയില്‍ കോഹ്‌ലിയെ തള്ളി അഭിഷേക്... റെക്കോര്‍ഡ്!

ടി20 സെഞ്ച്വറി നേട്ടത്തില്‍ എലീറ്റ് പട്ടികയിലും ഇന്ത്യന്‍ ഓപ്പണര്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

വെല്ലിങ്ടന്‍: അന്താരാഷ്ട്ര ടി20യില്‍ നാലാം സെഞ്ച്വറി തൂക്കി ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ പുതിയ റെക്കോര്‍ഡ് നേട്ടത്തിലെത്തി. ടി20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമെന്ന നാഴികക്കല്ലാണ് അഭിഷേക് പിന്നിട്ടത്. മുന്‍ ഇന്ത്യന്‍ നായകനും സൂപ്പര്‍ ബാറ്ററുമായ വിരാട് കോഹ്‌ലിയുടെ റെക്കോര്‍ഡാണ് അഭിഷേക് മറികടന്നത്. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20 പോരാട്ടത്തില്‍ സെഞ്ച്വറി നേടിയാണ് അഭിഷേക് റെക്കോര്‍ഡില്‍ എത്തിയത്.

38 പന്തില്‍ 11 സിക്‌സും 9 ഫോറും സഹിതം അഭിഷേക് 113 റണ്‍സെടുത്തു. 35 പന്തില്‍ അഭിഷേക് 103 റണ്‍സിലെത്തിയാണ് ശതകം പിന്നിട്ടത്. നേരത്തെ താരം 15 പന്തില്‍ 55 റണ്‍സ് വാരി അര്‍ധ സെഞ്ച്വറിയില്‍ എത്തിയിരുന്നു. 6 സിക്‌സും 4 ഫോറും സഹിതമാണ് അഭിഷേക് അര്‍ധ സെഞ്ച്വറിയിലെത്തിയത്.

ടി20 ഫോര്‍മാറ്റില്‍ അഭിഷേകിന്റെ 11ാം സെഞ്ച്വറിയാണിത്. 10 സെഞ്ച്വറികളുമായി അഭിഷേക് കോഹ്‌ലിക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയായിരുന്നു. കിവികള്‍ക്കെതിരായ സെഞ്ച്വറിയോടെ താരം റെക്കോര്‍ഡ് സ്വന്തം പേരിലാക്കി.

ടി20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേട്ടമുള്ള മൊത്തം താരങ്ങളുടെ പട്ടികയില്‍ അഭിഷേക് മൂന്നാം സ്ഥാനത്തും എത്തി. റെക്കോര്‍ഡ് ഇതിഹാസ വെസ്റ്റ് ഇന്‍ഡീസ് ഓപ്പണര്‍ ക്രിസ് ഗെയ്‌ലിന്റെ പേരിലാണ്. 22 സെഞ്ച്വറികള്‍. 14 സെഞ്ച്വറികളുമായി മുന്‍ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമാണ് രണ്ടാമത്. 11 സെഞ്ച്വറികളുമായി അഭിഷേക് മൂന്നാം സ്ഥാനത്തേക്ക് കയറി. ക്വിന്റന്‍ ഡി കോക്ക്, കോഹ്‌ലി, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്ക് 10 സെഞ്ച്വറികള്‍.

Abhishek Sharma produced a breathtaking batting display, smashing a 35-ball century to power India to a six-wicket victory over New Zealand in the third T20I

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചേരാനെല്ലൂര്‍ അപകടം; വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി, നാലുപേര്‍ക്ക് സസ്‌പെന്‍ഷന്‍

38 പേരെ കൊന്നുതിന്നു; ഉഗാണ്ടയില്‍ 'നരഭോജി' കില്ലര്‍ പിടിയില്‍

'ടിവിയില്ല, ഫോൺ ഇല്ല! മകൾക്ക് 12 ഭാഷകളറിയാം, അസിനെ പോലെ ഒരാളെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടേയില്ല'; രാഹുൽ ശർമ

'ഒരു മകളെയെങ്കിലും നല്ല പഠിപ്പും ജോലിയുമുള്ള ആളെക്കൊണ്ട് കല്യാണം കഴിപ്പിക്കണമെന്നില്ലേ?'; മറുപടിയുമായി സിന്ധു കൃഷ്ണ

വെള്ളക്കുപ്പി എത്ര ദിവസം കൂടുമ്പോൾ കഴുകണം? അറിയാം ശരിയായ രീതി