ഋഷഭ് പന്ത്/വീഡിയോ ദൃശ്യം 
Sports

ഓസ്‌ട്രേലിയയും പാകിസ്ഥാനും 5 സ്റ്റാര്‍ ഹോട്ടലില്‍, ഇന്ത്യക്ക് 4 സ്റ്റാറില്‍ താമസം; വിമര്‍ശനം 

ട്വന്റി20 ലോകകപ്പിനായി ഓസ്‌ട്രേലിയയില്‍ എത്തിയ ഇന്ത്യന്‍ ടീമിന് താമസം ഒരുക്കിയത് 4 സ്റ്റാര്‍ ഹോട്ടലില്‍ എന്ന് ആരോപണം

Author : സമകാലിക മലയാളം ഡെസ്ക്

ഗബ്ബ: ട്വന്റി20 ലോകകപ്പിനായി ഓസ്‌ട്രേലിയയില്‍ എത്തിയ ഇന്ത്യന്‍ ടീമിന് താമസം ഒരുക്കിയത് 4 സ്റ്റാര്‍ ഹോട്ടലില്‍ എന്ന് ആരോപണം. ആതിഥേയരായ ഓസ്‌ട്രേലിയക്ക് ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണ് താമസ സൗകര്യം എന്നും റിപ്പോര്‍ട്ടുകള്‍ വന്നതോടെ വിമര്‍ശനം ശക്തമാവുന്നു. 

ട്വന്റി20 ലോകകപ്പിലെ സന്നാഹ മത്സരത്തിനായി ഗബ്ബയിലെത്തിയതാണ് ഇരു ടീമും. റിഡ്ജസ് ഫോര്‍റ്റിറ്റിയൂഡ് വാലി എന്ന ഹോട്ടലിലാണ് ഇന്ത്യന്‍ ടീം തങ്ങുന്നത്. ഐസിസിയാണ് ടീമുകളുടെ താമസ സൗകര്യം കൈകാര്യം ചെയ്യുന്നത്. പ്രാദേശിക ക്രിക്കറ്റ് ബോര്‍ഡുമായി ചേര്‍ന്നാണ് ഇത്. 

എന്നാല്‍ ആതിഥേയരായ ടീമിന് കൂടുതല്‍ സൗകര്യം നല്‍കുന്ന പ്രവണത ഇതിന് മുന്‍പ് ഉണ്ടായിട്ടില്ലെന്ന വിമര്‍ശനം ആണ് ഉയരുന്നത്. പാകിസ്ഥാന്‍ ടീം തങ്ങുന്നത് ഓസ്‌ട്രേലിയന്‍ ടീം താമസിക്കുന്ന ഹോട്ടലില്‍ തന്നെയാണ്. 

കളിയിലേക്ക് വരുമ്പോള്‍ സന്നാഹ മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. കെ എല്‍ രാഹുലിന്റെ വെടിക്കെട്ട് ബാറ്റിങ് ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്. പരിശീലന മത്സരത്തില്‍ ബാറ്റ് ചെയ്യാതിരുന്ന വിരാട് കോഹ് ലി പ്ലേയിങ് ഇലവനിലേക്ക് തിരികെ എത്തിയിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT