ഫോട്ടോ: ട്വിറ്റർ 
Sports

വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു; പരാതിയുമായി 24കാരി; പിഎസ്ജി താരം ഹക്കീമിക്കെതിരെ അന്വേഷണം

ഞായറാഴ്ച പോലീസ് സ്‌റ്റേഷനിലെത്തിയാണ് യുവതി പീഡന വിവരം അറിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്: പാരിസ് സെന്റ് ജെർമെയ്ന്റെ മൊറോക്കോ പ്രതിരോധ താരം അഷ്റഫ് ഹക്കീമിക്കെതിരായ യുവതിയുടെ പീഡന പരാതിയിൽ അന്വേഷണം. വീട്ടിലേക്ക് വിളിച്ചു വരുത്തി ​ഹക്കീമി തന്നെ ലൈം​ഗികമായി പീഡിപ്പിച്ചു എന്നാണ് 24കാരിയായ യുവതി പൊലീസിനെ അറിയിച്ചത്. പിന്നാലെയാണ് ഫ്രഞ്ച് പ്രോസിക്യൂട്ടർ അന്വേഷണത്തിന് ഉത്തരവിട്ടത്. 

ഞായറാഴ്ച പോലീസ് സ്‌റ്റേഷനിലെത്തിയാണ് യുവതി പീഡന വിവരം അറിയിച്ചത്. പരാതി നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും യുവതി തയ്യാറായില്ലെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുവതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ സ്വമേധയാ നിയമനടപടി സ്വീകരിക്കുകയായിരുന്നു.

ഈ മാസം 25നാണ് പീഡനം നടന്നതെന്ന് റിപ്പോർ‍ട്ടുകൾ വ്യക്തമാക്കുന്നു. ഫ്രാന്‍സിലെ ബുലോയ്‌നിലുള്ള ഹക്കീമിയുടെ വീട്ടില്‍ വെച്ചാണ് സംഭവമുണ്ടായതെന്നും ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സുഹൃത്തിനെ വിളിച്ചുവരുത്തിയാണ് താൻ രക്ഷപ്പെട്ടതെന്ന് യുവതി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍; ആപ്പിളിനും ആപ്പ് നീക്കാന്‍ കേന്ദ്ര നിര്‍ദേശം

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

SCROLL FOR NEXT