അജങ്ക്യാ രഹാനെ, വിരാട് കോഹ്‌ലി/ ഫയല്‍ ഫോട്ടോ 
Sports

അഡ്‌ലെയ്ഡ് ടെസ്റ്റ്; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, സാഹയും പൃഥ്വി ഷായും ഇലവനില്‍ 

ജസ്പ്രീത് ബൂമ്ര, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവരാണ് പേസര്‍മാര്‍. സ്പിന്നര്‍ ആര്‍ അശ്വിന്‍

Author : സമകാലിക മലയാളം ഡെസ്ക്

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചു. റിഷഭ് പന്തിന് പകരം വിക്കറ്റ് കീപ്പിങ്ങിലേക്ക് വൃധിമാന്‍ സാഹ എത്തി. മായങ്കിനൊപ്പം പൃഥ്വി ഷാ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. 

ജസ്പ്രീത് ബൂമ്ര, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവരാണ് പേസര്‍മാര്‍. സ്പിന്നര്‍ ആര്‍ അശ്വിന്‍. പരിക്കില്‍ നിന്ന് തിരിച്ചെത്തിയ രവീന്ദ്ര ജഡേജയും പ്ലേയിങ് ഇലവനില്‍ ഇല്ല. വിക്കറ്റ് കീപ്പിങ്ങില്‍ സാഹയ്ക്ക് പകരം റിഷഭ് പന്ത് എത്തുമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. 

ഓസ്‌ട്രേലിയ എക്കെതിരായ സന്നാഹ മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ റിഷഭ് പന്ത് സെഞ്ചുറി നേടിയിരുന്നു. എന്നാല്‍ സാഹയ്‌ക്കൊപ്പം പോവാനാണ് ടീം മാനേജ്‌മെന്റ് തീരുമാനിച്ചത്. സന്നാഹ മത്സരത്തില്‍ പൃഥ്വി ഷായേക്കാള്‍ കൂടുതല്‍ മികവ് കാണിച്ചത് ശുഭ്മാന്‍ ഗില്‍ ആയിരുന്നു. എന്നാല്‍ പൃഥ്വി ഷാ പ്ലേയിങ് ഇലവനിലേക്ക് എത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത

കോമൺവെൽത്ത് ​ഗെയിംസിൽ ഇന്ത്യൻ കുതിപ്പ്, നീറ്റിൽ പഴുതടച്ച് കേന്ദ്രം, തീവ്രമഴ തുടരും... ഇന്നത്തെ 5 പ്ര​ധാന വാർത്തകൾ

RCF Recruitment: പ്രതിമാസം ₹60,000 സ്റ്റൈപ്പൻഡോടെ ജോലി; ആർ.സി.എഫിൽ 94 ട്രെയിനി ഒഴിവുകൾ

16 വർഷങ്ങൾക്ക് ശേഷം വീണ്ടും നാല്‌വർ സംഘം; 'പാതിരാക്കുറുക്കൻ' സെപ്റ്റംബറിൽ

റെയില്‍വേ പൊലീസിന് പിന്നാലെ കേരള പൊലീസും; വീണാ ജോര്‍ജിനെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്