ഫോട്ടോ: ട്വിറ്റർ 
Sports

ഗ്രൗണ്ടില്‍ നിന്ന് പുകവലിച്ച് അഫ്ഗാന്‍ താരം ഷെഹ്‌സാദ്; താക്കീതും ഡീമെറിറ്റ് പോയിന്റും ശിക്ഷ 

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ മത്സരത്തിന് മുന്‍പ് ഗ്രൗണ്ടില്‍ വെച്ച് പുകവലിച്ച് അഫ്ഗാന്‍ താരം

Author : സമകാലിക മലയാളം ഡെസ്ക്

ധാക്ക: ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ മത്സരത്തിന് മുന്‍പ് ഗ്രൗണ്ടില്‍ വെച്ച് പുകവലിച്ച് അഫ്ഗാന്‍ താരം. മിനിസ്റ്റര്‍ ഗ്രൂപ്പ് ധാക്കയുടെ അഫ്ഗാന്‍ താരം മുഹമ്മദ് ഷെഹ്‌സാദ് ആണ് ഗ്രൗണ്ടില്‍ നിന്ന് പുകവലിച്ച് വിവാദ കുരുക്കിലായത്. 

ഗ്രൗണ്ടില്‍ വെച്ച് ഷെഹ്‌സാദ് പുകവലിക്കുന്ന വീഡിയോ വൈറലായിരുന്നു. ഷെഹ്‌സാദിനെ താക്കീത് ചെയ്യുകയും ഒരു ഡീമെറിറ്റ് പോയിന്റ് ചുമത്തുകയും ചെയ്തു. മാച്ച് റഫറിയുടേതാണ് തീരുമാനം. ഷെഹ്‌സാദ് തന്റെ കുറ്റം സമ്മതിച്ചു. 

ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കാത്തതാണ് ഷെഹ്‌സാദിന്റെ പ്രവര്‍ത്തി എന്ന് ചൂണ്ടിക്കാണിച്ചാണ് മാച്ച് റഫറിയുടെ നടപടി. മിനിസ്റ്റര്‍ ഗ്രൂപ്പ് ധാക്കയും കോമില്ല വിക്ടോറിയന്‍സും തമ്മിലുള്ള മത്സരം മഴയെ തുടര്‍ന്ന് തടസപ്പെട്ടിരുന്നു. മത്സരം ആരംഭിക്കുന്നത് വൈകുന്നതിന് ഇടയില്‍ കളിക്കാരില്‍ ചിലര്‍ ഗ്രൗണ്ടിലേക്ക് എത്തി. ഈ സമയമാണ് സഹതാരങ്ങള്‍ക്കൊപ്പം നിന്ന് ഷെഹ്‌സാദ് പുകവലിച്ചത്. 

ഗ്രൗണ്ടില്‍ വെച്ച് ഷെഹ്‌സാദ് പുകവലിക്കുന്നത് കണ്ട് ധാക്ക ടീം പരിശീലകന്‍ മിസാനുര്‍ റഹ്മാന്‍ താരത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ബംഗ്ലാദേശ് താരം തമീം ഇക്ബാല്‍ ഷെഹ്‌സാദിനോട് ഡ്രസ്സിങ് റൂമിലേക്ക് പോകാനും ആവശ്യപ്പെട്ടിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം