വിവാഹിതനായ റാഷിദ് ഖാൻ സഹ താരം മുഹമ്മദ് നബിക്കൊപ്പം. ഇരുവർക്കുമൊപ്പം റാഷിദിന്റെ മറ്റ് മൂന്ന് സഹോദരങ്ങളും  എക്സ്
Sports

അഫ്​ഗാൻ ലോകകപ്പ് നേടിയില്ല, 'ശപഥം' തെറ്റിച്ച് റാഷിദ് ഖാൻ! സൂപ്പർ സ്പിന്നർ വിവാഹിതനായി (വിഡിയോ)

ജീവിതത്തില്‍ പുതിയ ഇന്നിങ്സിനു തുടക്കമിട്ട് റാഷിദ്, ആശംസകളുമായി സഹ താരങ്ങൾ

സമകാലിക മലയാളം ഡെസ്ക്

കാബുൾ: അഫ്​ഗാനിസ്ഥാൻ സൂപ്പർ സ്പിന്നർ റാഷിദ് ഖാൻ വിവാഹിതനായി. അഫ്​ഗാനിസ്ഥാൻ ലോകകപ്പ് നേടിയ ശേഷമേ വിവാഹമുള്ളു എന്ന സ്വന്തം ശപഥം തെറ്റിച്ചാണ് താരം വിവാഹം കഴിച്ചത്. ഇന്നലെയാണ് വിവാഹം നടന്നത്. അഫ്​ഗാൻ ടീമിലെ റാഷിദിന്റെ സഹ താരങ്ങൾ ഉൾപ്പെടെയുള്ളവർ വിവാഹ വിരുന്നിൽ പങ്കെടുത്തു. വിവാഹ വസ്ത്രം ധരിച്ചു നിൽക്കുന്ന റാഷിദിന്റെ ചിത്രങ്ങളും സഹ താരങ്ങൾക്കൊപ്പമുള്ള ഫോട്ടോകളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

അഫ്​ഗാൻ തലസ്ഥാനമായ കാബുളിലാണ് റാഷിദിന്റെ വിവാഹച്ചടങ്ങുകൾ നടന്നത്. താരത്തിനൊപ്പം മൂന്ന് സഹോദരങ്ങളും ഒരേ വേദിയിൽ തന്നെ വിവാഹിതരായി. ആമിർ ഖലീൽ, സക്കീയുള്ള, റാസ ഖാൻ എന്നിവരാണ് റാഷിദിനൊപ്പം വിവാഹിതരായ സഹോദരങ്ങൾ. പഷ്തൂൺ ആചരമനുസരിച്ചായിരുന്നു ചടങ്ങുകൾ.

മുൻപ് ആസാ​ദി റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം അഫ്​ഗാൻ ലോകകപ്പ് നേടിയ ശേഷം മാത്രമേ വിവാഹം കഴിക്കുവെന്നു പ്രഖ്യാപിച്ചത്. അഫ്​ഗാൻ പക്ഷേ ലോകകപ്പ് നേടിയില്ല. എന്നാൽ ഏത് കൊല കൊമ്പൻ ടീമിനേയും വീഴ്ത്താൻ പോന്ന കരുത്തുമായാണ് അവർ നിലവിൽ കളിക്കുന്നത്. അതിൽ റാഷിദിന് നിർണായക പങ്കുമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല , ഏപ്രില്‍ ഒന്നുമുതല്‍ പുതിയ ആദായനികുതി നിയമം

'ശരിക്കും ആരാണ് ദൈവ വിശ്വാസികൾ ? ഒരു മതവും അങ്ങനെ പഠിപ്പിക്കുന്നില്ല'; ഷൈൻ ടോം ചാക്കോ

രാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ നെയ്യ്, സോഷ്യൽ മീഡിയയിൽ വൈറലായ ഹോം റെമഡി സുരക്ഷിതമാണോ?

ശരീരഭാരം കുറയ്ക്കണോ? ഈ ‘സൂപ്പർ പാനീയം’ കുടിക്കാം

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

SCROLL FOR NEXT