ഹസ്‌റത്തുല്ല സസായി എക്സ്
Sports

അഫ്ഗാന്‍ താരം ഹസ്‌റത്തുല്ല സസായിയുടെ 2 വയസുള്ള മകള്‍ മരിച്ചു, ആശ്വസിപ്പിച്ച് ക്രിക്കറ്റ് ലോകം

സഹ താരം കരിം ജാനറ്റാണ് ദുഃഖ വാര്‍ത്ത പുറത്തു വിട്ടത്

സമകാലിക മലയാളം ഡെസ്ക്

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് താരം ഹസ്‌റത്തുല്ല സസായിയുടെ മകള്‍ മരിച്ചു. 2 വയസുകാരിയുടെ മരണം സംബന്ധിച്ചു മറ്റ് വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. സഹ താരം കരിം ജാനറ്റാണ് ദുഃഖ വാര്‍ത്ത പുറത്തു വിട്ടത്. ക്രിക്കറ്റ് ലോകം മുഴുവന്‍ താരത്തിനു പിന്തുണയുമായി രംഗത്തെത്തി. ഈ വിഷമ ഘട്ടത്തെ അതിജീവിക്കാന്‍ താരത്തിനും കുടുംബത്തിനു സാധിക്കട്ടെയെന്നു സഹ താരങ്ങളടക്കം അയച്ച സന്ദേശത്തില്‍ വ്യക്തമാക്കി.

'എന്റെ അടുത്ത സുഹൃത്തും സഹോദരനുമായ ഹസ്‌റത്തുല്ല സസായിക്ക് മകളെ നഷ്ടപ്പെട്ട വാര്‍ത്ത നിങ്ങളുമായി പങ്കുവെക്കുന്നതില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് അദ്ദേഹത്തിനും കുടുംബത്തിനും ഒപ്പമുണ്ട്. വലിയ നഷ്ടത്തിലൂടെ അവര്‍ കടന്നുപോകുമ്പോള്‍ ദയവായി അവരെ നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തുക. ഹസ്‌റത്തുല്ല സസായിക്കും കുടുംബത്തിനും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു'- കരിം ജാനറ്റ് കുറിച്ചു.

ഇക്കഴിഞ്ഞ ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ താരം അഫ്ഗാന്‍ ടീമില്‍ കളിച്ചിരുന്നില്ല. 2016ലാണ് താരം അഫ്ഗാനായി അരങ്ങേറിയത്. ടീമിനായി 16 ഏകദിനങ്ങളും 45 ടി20 മത്സരങ്ങളും കളിച്ചു. അഫ്ഗാനായി ടി20യില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോര്‍ നേടിയ താരമാണ് അസ്‌റത്തുല്ല. അയര്‍ലന്‍ഡിനെതിരെ താരം 62 പന്തില്‍ 162 റണ്‍സെടുത്തിരുന്നു. ഈ വര്‍ഷം ഇതുവരെയായി 26കാരന്‍ അഫ്ഗാനായി കളിച്ചിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT