Afganistan  എക്സ്
Sports

ഏഷ്യാകപ്പിൽ ജയത്തോടെ തുടങ്ങി അഫ്​ഗാനിസ്ഥാൻ; ഹോങ്കോങ്ങിനെ 94 റൺസിന് കീഴടക്കി

39 റൺസെടുത്ത ബാബർ ഹയാത്തിന്റെ ഇന്നിങ്സാണ് ഹോങ്കോങ്ങിനെ വൻ നാണക്കേടിൽ നിന്നും രക്ഷിച്ചത്

സമകാലിക മലയാളം ഡെസ്ക്

അബുദാബി:  ഏഷ്യാ കപ്പ് ടി20 പോരാട്ടത്തിലെ ഉദ്ഘാടന മത്സരത്തില്‍ അഫ്ഗാനിസ്ഥാന് വിജയം. ഹോങ്കോങ്ങിനെ 94 റൺസിനാണ് അഫ്​ഗാൻ പരാജയപ്പെടുത്തിയത്. 189 റൺസ് വിജയലക്ഷ്യം തേടി ബാറ്റു ചെയ്ത ഹോങ്കോങ്ങിന്റെ പോരാട്ടം 94 റൺസിൽ അവസാനിച്ചു. 39 റൺസെടുത്ത ബാബർ ഹയാത്തിന്റെ ഇന്നിങ്സാണ് ഹോങ്കോങ്ങിനെ വൻ നാണക്കേടിൽ നിന്നും രക്ഷിച്ചത്.

ഹോങ്കോങ്ങിന് 20 ഓവറിൽ ഒൻപതുവിക്കറ്റ് നഷ്ടത്തിൽ 94 റൺസ് നേടാനേ കഴിഞ്ഞുള്ളൂ. തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ട ഹോങ്കോങ്ങ് ഒരു ഘട്ടത്തിൽ 5 ന് 43 റൺസ് എന്ന നിലയിലായിരുന്നു. ഒരറ്റത്ത് ഉറച്ചു നിന്നു പൊരുതിയ ബാബർ ഹയാത്തിന് പിന്തുണ നൽകാൻ പോലും ആരുമുണ്ടായിരുന്നില്ല. 16 റൺസെടുത്ത യാസിം മുർതാസയാണ് രണ്ടക്കം കടന്ന മറ്റൊരു ഹോങ്കോങ് ബാറ്റർ.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സടിച്ചു. 52 പന്തില്‍ 3 സിക്‌സും 6 ഫോറും അടിച്ച് 73 റണ്‍സുമായി പുറത്താകാതെ നിന്ന സിദ്ദിഖുല്ല അടലിന്റെ മികച്ച ബാറ്റിങാണ് അഫ്ഗാനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. അസ്മതുല്ല ഒമര്‍സായിയും അര്‍ധ സെഞ്ച്വറി നേടി. താരമാണ് വമ്പനടികളുമായി കളം വാണത്. 5 സിക്‌സും 2 ഫോറും സഹിതം ഒമര്‍സായ് 21 പന്തില്‍ 53 റണ്‍സ് വാരി.മുഹമ്മദ് നബിയാണ് തിളങ്ങിയ മറ്റൊരാള്‍. കാരം 26 പന്തില്‍ 33 റണ്‍സെടുത്തു.

Afganistan wins the opening match of the Asia Cup T20 tournament.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

ബാറ്റിങ് പരാജയം തലവേദന, ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20ക്ക് ഇന്ത്യ ഇന്നിറങ്ങും

'എന്റെ ഹീറോയെ കാണാൻ ഇനിയുമെത്തും'; മധുവിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് മമ്മൂട്ടി

ചിറ്റൂരില്‍ 14 കാരന്‍ കുളത്തില്‍ മരിച്ച നിലയില്‍; ഇരട്ട സഹോദരനെ കാണാനില്ല

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗത്തില്‍ ആക്ഷേപം; വിദ്യാര്‍ഥിക്ക് ആള്‍ക്കൂട്ടമര്‍ദ്ദനം- വിഡിയോ

SCROLL FOR NEXT