രവി ശാസ്ത്രി, റിഷഭ് പന്ത്/ഫയല്‍ ചിത്രം 
Sports

രണ്ട് ബൗണ്ടറി വഴങ്ങിയാല്‍ തീര്‍ന്നു, ഡ്രസ്സിങ് റൂമില്‍ രവി ശാസ്ത്രിയുടെ ബഹളമായിരിക്കും പിന്നെ: ഇന്ത്യന്‍ ബൗളിങ് കോച്ച്‌

ബൗളര്‍മാര്‍ ബൗണ്ടറി വഴങ്ങുന്നത് ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിക്ക് ഇഷ്ടമല്ലെന്ന് ഇന്ത്യന്‍ ബൗളിങ് കോച്ച് ഭരത് അരുണ്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബൗളര്‍മാര്‍ ബൗണ്ടറി വഴങ്ങുന്നത് ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിക്ക് ഇഷ്ടമല്ലെന്ന് ഇന്ത്യന്‍ ബൗളിങ് കോച്ച് ഭരത് അരുണ്‍. ആര്‍ അശ്വിനുമായുള്ള യൂട്യൂബ് ചാറ്റിലായിരുന്നു അരുണിന്റെ പ്രതികരണം. 

ഡ്രസിങ് റൂമില്‍ ഇരുന്ന് ശാസ്ത്രി കളി പിന്തുടരും. ബൗളര്‍ ബൗണ്ടറി വഴങ്ങുന്നത് രവി ശാസ്ത്രി വെറുക്കുന്നു. ഒരു റണ്‍ പോലും ബൗളര്‍ വഴങ്ങുന്നത് രവി ശാസ്ത്രിക്ക് ഇഷ്ടമല്ല. നമ്മള്‍ ബൗള്‍ ചെയ്യുമ്പോള്‍ വിക്കറ്റ് വീഴ്ത്തുന്നതില്‍ എല്ലാ ശ്രദ്ധയും കൊടുക്കണം. അവര്‍ ബൗള്‍ ചെയ്യുമ്പോള്‍ നമ്മല്‍ റണ്‍സ് കണ്ടെത്തി കൊണ്ടുമിരിക്കണം, അതാണ് രവി ശാസ്ത്രിക്ക് വേണ്ടത്, ഭരത് അരുണ്‍ പറയുന്നു. 

ആരെങ്കിലും രണ്ട് ബൗണ്ടറി വഴങ്ങിയാല്‍ അദ്ദേഹം ബഹളമുണ്ടാക്കും. ആരെങ്കിലും ബൗണ്ടറി വഴങ്ങിയാല്‍ എന്റെ നേരെ ആയിരിക്കും ആക്രോശം എത്തുക. രഹാനെ, കോഹ്‌ലി എന്നിവരുടെ ക്യാപ്റ്റന്‍സിയിലെ വ്യത്യാസത്തെ കുറിച്ചും ഇന്ത്യയുടെ ബൗളിങ് കോച്ച് പ്രതികരിച്ചു. 

ബൗളര്‍മാര്‍ക്ക് പിഴച്ചാലും അവര്‍ക്ക് പേടിയുണ്ടാവില്ല രഹാനെയാണ് ക്യാപ്റ്റന്‍ എങ്കില്‍. അവര്‍ക്ക് അറിയാം നായകന്റെ പിന്തുണ തങ്ങള്‍ക്കുണ്ടാവും എന്ന്. പുറത്ത് നിന്ന് നോക്കുമ്പോള്‍ രഹാനെയെ ശാന്തനായി തോന്നാം. ഉള്ളില്‍ ഉരുക്കു മനുഷ്യനാണ്. കോഹ് ലിയിലേക്ക് വരുമ്പോള്‍ രണ്ട് മോശം പന്തുകള്‍ക്ക് ശേഷം കോഹ്‌ലി ദേഷ്യപ്പെടും എന്ന് ബൗളര്‍മാര്‍ കരുതും. പക്ഷേ അവിടെ കോഹ്‌ലിയുടെ ഓണ്‍ ഫീല്‍ഡ് ഊര്‍ജം ദേഷ്യമായി തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നതാണ്, ഭരത് അരുണ്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍