ചാംപ്യന്‍സ് ട്രോഫി കിരീടം എക്സ്
Sports

ടെസ്റ്റ് നിരാശകള്‍ മറക്കാം, ടീം ഇന്ത്യ ചാംപ്യന്‍സ് ട്രോഫി ഒരുക്കങ്ങളിലേക്ക്

ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 9 വരെയാണ് ഐസിസി ചാംപ്യന്‍സ് ട്രോഫി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: കഴിഞ്ഞ എട്ട് ടെസ്റ്റുകളില്‍ ആറ് തോല്‍വിയും ഒരോ ജയവും സമനിലയുമാണ് ഇന്ത്യയ്ക്കുള്ളത്. സമീപ കാലത്ത് ടെസ്റ്റിലെ ഏറ്റവും മോശം ഫോമിലാണ് ഇന്ത്യ കളിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര കൈവിട്ടുവെന്ന നിരാശയും.

ടെസ്റ്റിലെ നിരാശാജനകമായ പ്രകടനം മറന്ന് ടീം ഇന്ത്യ പുതിയ ലക്ഷ്യത്തിലേക്ക് ശ്രദ്ധ തിരിക്കുന്നു. വരാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തിനുള്ള ഒരുക്കങ്ങളിലേക്ക് കടക്കാനുള്ള നീക്കമാണ് ഇപ്പോള്‍ അണിയറയില്‍ നടക്കുന്നത്.

ചാംപ്യന്‍സ് ട്രോഫിയ്ക്ക് മുന്‍പായി ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ടി20, ഏകദിന മത്സരങ്ങള്‍ കളിക്കുന്നുണ്ട്. ഈ പോരാട്ടത്തിനും ചാംപ്യന്‍സ് ട്രോഫിക്കുമുള്ള ടീമിനെ അടുത്ത ദിവസം തന്നെ പ്രഖ്യാപിക്കും.

ഈ മാസം 12 വരെയാണ് ചാംപ്യന്‍സ് ട്രോഫി പോരിനുള്ള ടീമിനെ പ്രഖ്യാപിക്കാന്‍ ഐസിസി നല്‍കിയിരിക്കുന്ന സമയം. ടീമില്‍ മാറ്റം വരുത്താന്‍ ഫെബ്രുവരി 13 വരെ സമയമുണ്ട്. ഫെബ്രുവരി 19 മുതലാണ് ചാംപ്യന്‍സ് ട്രോഫി പോരാട്ടം.

ചാംപ്യന്‍സ് ട്രോഫി ഏകദിന ഫോര്‍മാറ്റിലാണ്. രോഹിത് ശര്‍മ തന്നെ ടീമിനെ നയിക്കുമെന്നാണ് വിലയിരുത്തല്‍. അതിനിടെ ഹര്‍ദിക് പാണ്ഡ്യയെ നായകനാക്കുമെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല.

രോഹിത് ശര്‍മ, ജസ്പ്രിത് ബുംറ, വിരാട് കോഹ്‌ലി എന്നിവര്‍ക്കു പുറമെ ശ്രേയസ് അയ്യര്‍, ഹര്‍ദിക് പാണ്ഡ്യ, അര്‍ഷ്ദീപ് സിങ് അടക്കമുള്ള താരങ്ങളും ടീമിലെത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ലേക്കറെ മാറ്റി; ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

Today's Rashi Phalam October 13| വിവാഹവുമായി ബന്ധപ്പെട്ട് നീണ്ടുനിന്ന ആശങ്കകൾക്ക് പരിഹാരമാകും

'ഭീഷണിക്ക് മുന്‍പില്‍ ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന്‍ എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു