മുഹമ്മദ് ഷമി ഫെയ്സ്ബുക്ക്
Sports

ബൗളിങില്‍ വീണ്ടും തിളങ്ങി, ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ മുഹമ്മദ് ഷമി

വിജയ് ഹസാരെ ട്രോഫിയില്‍ ബംഗാളിനായി മികച്ച പ്രകടനം

സമകാലിക മലയാളം ഡെസ്ക്

വഡോദര: ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചു വരവിന് ആക്കം കൂട്ടി പേസര്‍ മുഹമ്മദ് ഷമി. വിജയ് ഹസാരെ ട്രോഫി പ്രിലിമിനറി ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഹരിയാനക്കെതിരെ ഷമി 3 വിക്കറ്റുകള്‍ വീഴ്ത്തിയാണ് തിരിച്ചു വരവിനുള്ള പാത കൂടുതല്‍ വെട്ടിത്തെളിച്ചത്.

2023ലെ ഏകദിന ലോകകപ്പിലെ മികച്ച പ്രകടനത്തിനു പിന്നാലെ പരിക്കേറ്റ് പുറത്തായ താരം ദീര്‍ഘ നാളായി ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞിട്ട്. വരാനിരിക്കുന്ന ഇംഗ്ലണ്ട് ടീമിനെതിരായ പരിമിത ഓവര്‍ ക്രിക്കറ്റ് പരമ്പരകള്‍, ചാംപ്യന്‍സ് ട്രോഫി പോരാട്ടങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ സമീപ ദിവസങ്ങളില്‍ പ്രഖ്യാപിക്കാനിരിക്കെയാണ് താരത്തിന്റെ മികച്ച പ്രകടനം.

സയ്യിദ് മുഷ്താഖ് അലി ടി20, പിന്നാലെ വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റുകളില്‍ കളിച്ച താരം ഫിറ്റ്‌നസ് തെളിയിച്ചിട്ടുണ്ട്. മുഷ്താഖ് അലിയില്‍ 11 വിക്കറ്റുകള്‍ താരം വീഴ്ത്തുകയും ചെയ്തിരുന്നു.

വിജയ് ഹസാരെയിലെ മികവ് കണക്കാക്കിയാണ് ടീം തിരഞ്ഞെടുപ്പെങ്കില്‍ ഷമിയുടെ സ്ഥാനം ഉറപ്പ്. ബുംറ ഇംഗ്ലണ്ട് പര്യടനത്തില്‍ നിന്നു വിട്ടുനില്‍ക്കുമെന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ പേസ് വിഭാഗത്തിന്റെ നായകത്വവും ഷമിയ്ക്കാകാനുള്ള സാധ്യതയും തെളിഞ്ഞിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഖമേനിയുടെ മരണത്തില്‍ അനുശോചിച്ച് ഇന്ത്യ, വിദേശകാര്യ സെക്രട്ടറി ഇറാന്‍ എംബസിയിലെത്തി

75 ലക്ഷം രൂപയുടെ സ്കോളർഷിപ്പുമായി അയർലൻഡ്, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മാത്രം

സരിന്‍ സ്ഥാനാര്‍ഥിയായേക്കില്ല, സി രവീന്ദ്രനാഥും എസി മൊയ്തീനും സിപിഎം സാധ്യതാ പട്ടികയില്‍

സെമിയിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, സഞ്ജുവിൽ ആരാധകരുടെ പ്രതീക്ഷ; ഇംഗ്ലണ്ട് ടീമിൽ ഒരു മാറ്റം

പശ്ചിമേഷ്യന്‍ സംഘര്‍ഷം: വാര്‍ത്തകളിലെ അതിശയോക്തി ഒഴിവാക്കണം, മാധ്യമങ്ങള്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി

SCROLL FOR NEXT