AIFF x
Sports

ഐഎസ്എല്‍ പ്രതിസന്ധി; എഐഎഫ്എഫ് സുപ്രീം കോടതിയിലേക്ക്

പല ക്ലബുകളും പ്രവര്‍ത്തനം നിര്‍ത്തി, താരങ്ങള്‍ക്ക് ശമ്പളമില്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഐഎസ്എല്‍ പോരാട്ടങ്ങള്‍ നടത്തുന്നത് പ്രതിസന്ധിയിലായതിനെ തുടര്‍ന്നു നിര്‍ണായക നീക്കവുമായി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്). വിഷയം സുപ്രീം കോടതിയുടെ ശ്രദ്ധയിലെത്തിക്കാന്‍ എഐഎഫ്എഫ് ശ്രമിക്കും. ഫെഡറേഷന്‍ ഭരണ ഘടനയുടെ കരട് സംബന്ധിച്ചു പരമോന്നത കോടതി വാദം കേള്‍ക്കുന്നതിനിടെ വിഷയം ശ്രദ്ധയില്‍പ്പെടുത്താനാണ് എഐഎഫ്എഫ് നീക്കം. തിങ്കളാഴ്ചയാണ് വാദം. ഐഎസ്എല്ലില്‍ പങ്കെടുക്കുന്ന ക്ലബുകളുടെ അഭിഭാഷകരുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് തീരുമാനം.

ഐഎസ്എല്‍ പ്രതിസന്ധിയിലായതോടെ അത് ടീമുകളേയും താരങ്ങളേയും കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് യോഗം ചേര്‍ന്നു സുപ്രീം കോടതിയില്‍ വിഷയമെത്തിക്കാനുള്ള തീരുമാനം.

ഐഎസ്എല്‍ സംഘാടകരായ ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്‌മെന്റ് ലിമിറ്റഡും ദേശീയ ഫെഡറേഷനും തമ്മിലുള്ള മാസ്റ്റര്‍ റൈറ്റ്സ് എഗ്രിമെന്റ് (എംആര്‍എ) പുതുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. പല ക്ലബുകളും പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്. താരങ്ങള്‍ക്കുള്ള ശമ്പളവും നല്‍കുന്നില്ല.

രാജ്യത്തെ ടോപ്പ് ലീഗായ ഐഎസ്എല്‍ സാധാരണയായി സെപ്റ്റംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് നടക്കാറുള്ളത്. സംഘാടകരും എഐഎഫ്എഫും തമ്മിലുള്ള നിലവിലെ കരാര്‍ ഡിസംബര്‍ എട്ടിനു അവസാനിക്കും. ഇത്തവണ കരാര്‍ പുതുക്കേണ്ടതായിരുന്നു. എന്നാല്‍ അതിനുള്ള നീക്കങ്ങളുണ്ടായില്ല. ഇതാണ് പ്രതിസന്ധിയിലേക്ക് നയിച്ചത്.

രാജ്യത്തെ ടോപ്പ് ലീഗായ ഐഎസ്എല്‍ സാധാരണയായി സെപ്റ്റംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് നടക്കാറുള്ളത്. സംഘാടകരും എഐഎഫ്എഫും തമ്മിലുള്ള നിലവിലെ കരാര്‍ ഡിസംബര്‍ എട്ടിനു അവസാനിക്കും. ഇത്തവണ കരാര്‍ പുതുക്കേണ്ടതായിരുന്നു. എന്നാല്‍ അതിനുള്ള നീക്കങ്ങളുണ്ടായില്ല. ഇതാണ് പ്രതിസന്ധിയിലേക്ക് നയിച്ചത്.

AIFF: The All India Football Federation has agreed to bring the prevailing legal uncertainty and administrative vacuum to the Supreme Court's attention next week.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

40 ലക്ഷം രൂപ കബളിപ്പിച്ചു; വ്യവസായി അറസ്റ്റില്‍; പിടിയിലായത് എംവി ഗോവിന്ദനെതിരെ പരാതി നല്‍കിയ ഷര്‍ഷാദ്

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പ്രതിമയില്‍ മാലയിടാന്‍ ക്രെയിനില്‍ കയറി; കുലുങ്ങിയതിന് ഓപ്പറേറ്ററുടെ മുഖത്ത് അടിച്ച് ബിജെപി എംപി; വിഡിയോ

ചാലക്കുടിയിൽ നവംബർ 10 വരെ ഗതാഗത നിയന്ത്രണം

SCROLL FOR NEXT