വീഡിയോ ദൃശ്യം 
Sports

അജാസ് പട്ടേലിന്റെ 'ബിഗ് ടേണ്‍', ക്ലീന്‍ ബൗള്‍ഡില്‍ റിവ്യു എടുത്ത് ആര്‍ അശ്വിന്‍

ബൗള്‍ഡ് ആയതാണോ സ്റ്റംപ് ചെയ്തതാണോ എന്ന് മനസിലാവാതിരുന്നതോടെയാണ് അശ്വിന്‍ ഡിആര്‍എസ് ആവശ്യപ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ന്യൂസിലാന്‍ഡിന് എതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം അജാസ് പട്ടേലിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആയതിന് പിന്നാലെ റിവ്യ എടുത്ത് ആര്‍ അശ്വിന്‍. ബൗള്‍ഡ് ആയതാണോ സ്റ്റംപ് ചെയ്തതാണോ എന്ന് മനസിലാവാതിരുന്നതോടെയാണ് അശ്വിന്‍ ഡിആര്‍എസ് ആവശ്യപ്പെട്ടത്. 

രണ്ടാം ദിനം രണ്ടാമത്തെ ഓവറില്‍ വൃധിമാന്‍ സാഹയെ മടക്കിയതിന് പിന്നാലെ തൊട്ടടുത്ത പന്തില്‍ അശ്വിനേയും അജാസ് പട്ടേല്‍ ക്ലീന്‍ ബൗള്‍ഡാക്കി. മുന്‍പോട്ടാഞ്ഞ് വന്ന് പ്രതിരോധിക്കാനുള്ള അശ്വിന്റെ ശ്രമം പിഴച്ചപ്പോള്‍ പന്ത് ഓഫ് സ്റ്റംപ് ഇളക്കുകയായിരുന്നു. എന്നാല്‍ തന്നെ സ്റ്റംപ് ചെയ്യുകയായിരുന്നോ എന്ന സംശയത്തിലാണ് അശ്വിന്‍ ഡിആര്‍എസിന് അപ്പീല്‍ നല്‍കിയത്. 

ഇവിടെ റിവ്യു എടുത്ത അശ്വിനെ പരിഹസിച്ച് മുന്‍ താരങ്ങളും ആരാധകരും എത്തുന്നു. അശ്വിന്‍ ഇന്ത്യയുടെ ഒരു റിവ്യു നഷ്ടപ്പെടുത്തി എന്നാണ് ഓസീസ് മുന്‍ താരം ബ്രാഡ് ഹോഗ് പ്രതികരിച്ചത്. ഔട്ട് ആയത് എങ്ങനെ എന്ന് വ്യക്തമല്ല എങ്കില്‍ നിങ്ങളുടെ സഹതാരത്തോടാണ് ചോദിക്കേണ്ടത് എന്നും ഹോഗ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍

ടൈം ട്രാവൽ ചിത്രവുമായി ശ്രീനാഥ് ഭാസി; ഒപ്പം അഭിരാം രാധാകൃഷ്ണനും രാജേഷ് മാധവനും, 'ഒറിജിനൽ' ടൈറ്റിൽ പോസ്റ്റർ

'ഇരുവരും സ്വാതന്ത്ര്യം നേടി'; ഒമര്‍ അബ്ദുല്ലയും പായലും വിവാഹമോചിതരായി, 17 വര്‍ഷത്തെ കേസ് തീര്‍പ്പാക്കി സുപ്രീംകോടതി