ആകാശ് ദീപും അമ്മയും, വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ആകാശ് ട്വിറ്റര്‍
Sports

മകന്റെ സ്വപ്നം, അമ്മയുടെ ത്യാ​ഗം; അവർ താണ്ടിയ വഴികൾ; ഇംഗ്ലണ്ട് ഞെട്ടിയ 3 വിക്കറ്റിലുണ്ട് എല്ലാം

ആകാശ് ദീപിന്‍റെ ഇന്ത്യന്‍ ടീമിലേക്കുള്ള വരവ്

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ഒരമ്മയും മകനും ചേർന്നു പിന്നിട്ട യാതന നിറഞ്ഞ വഴികൾ. ഒടുവിൽ റാഞ്ചിയിലെ മൈതാനത്ത് ആ വഴികൾ എത്തി നിൽക്കുമ്പോൾ സ്വപ്ന സാക്ഷാത്കാരം. ഇന്ത്യൻ പേസ് ബാറ്ററിക്ക് പവർ കൂട്ടാനായി എത്തിയ അകാശ് ദീപിന്റെ ടെസ്റ്റ് അരങ്ങേറ്റവും ആദ്യ വരവിൽ തന്നെ മൂന്ന് വിക്കറ്റെടുത്ത മികവും പ്രചോദന പാഠമാണ്.

ബിഹാറിലെ റോഹ്താസിൽ നിന്നാണ് ആകാശ് ദീപിന്റെ വരവ്. സാമ്പത്തിക ബുദ്ധിമുട്ടും പിതാവിന്റെ മരണമേൽപ്പിച്ച അരക്ഷിതാവസ്ഥയും അവൻ മറികടന്നത് അമ്മ നൽകിയ നിറഞ്ഞ പിന്തുണയുടെ ബലത്തിൽ.

ജീവിത യാഥാർഥ്യത്തിന്റെ മുന്നിൽ പകച്ചപ്പോഴും ആകാശ് ദീപിന്റെ അമ്മയ്ക്ക് ചില ലക്ഷ്യങ്ങളുണ്ടായിരുന്നു. അതിലൊന്നു മകന്റെ സ്വപ്നങ്ങൾക്ക് വെള്ളവും വളവും നൽകുക എന്നതായിരുന്നു. അത് അവർ കൃത്യമായി തന്നെ പാലിച്ചു. ആകാശ് ദീപ് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിൽ നിന്നു ടെസ്റ്റ് ക്യാപ് ഏറ്റുവാങ്ങുമ്പോൾ അമ്മ ലധുമ ദേവിയുടെ കണ്ണുകളും ഈറനണിഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആകാശിന്റെ അച്ഛൻ കായിക അധ്യാപകനായിരുന്നു. മകൻ സർക്കാർ ജോലി സമ്പാദിക്കണമെന്നായിരുന്നു ആ പിതാവ് ആ​ഗ്രഹിച്ചത്. അതിനാൽ തന്നെ ആ​കാശിന്റെ ക്രിക്കറ്റ് സ്വപ്നങ്ങൾ ചെറുപ്പം മുതലേ വിലക്കപ്പെട്ടു.

എന്നാൽ അമ്മ ഭർത്താവ് അറിയാതെ മകനെ പിന്തുണച്ചു, സഹായിച്ചു. ക്രിക്കറ്റ് കളിക്കാൻ പിതാവ് അറിയാതെ അയച്ചു. ബാറ്റടക്കമുള്ള കളിയുപകരണങ്ങൾ അമ്മ ആകാശിനു വാങ്ങി നൽകി.

9 വർഷം മുൻപ് പിതാവും 6 മാസം മുൻപ് മൂത്ത സഹോദരനും ആകാശിനു നഷ്ടമായി. രണ്ട് സഹോദരിമാരടങ്ങിയ കുടുംബത്തെ പോറ്റാൻ ക്രിക്കറ്റ് ഉപേക്ഷിക്കാമെന്ന തീരുമാനത്തിലേക്ക് ആകാശ് എത്തി. എന്നാൽ ലധുമ ദേവി അതിനു സമ്മതിച്ചില്ല. കുടുംബത്തിന്റെ സംരക്ഷണം സ്വയം ഏറ്റെടുത്ത അവർ ആകാശിനെ ക്രിക്കറ്റ് കരിയറിൽ കൂടുതൽ ശ്രദ്ധ കൊടുക്കാനായി കൊൽക്കത്തയിലേക്ക് അയച്ചു.

കൊൽക്കത്തയിലെ പ്രാദേശിക ക്ലബുകൾക്കായി മികവോടെ കളിച്ച ആകാശിനെ തേടി ഒടുവിൽ ബം​ഗാൾ ടീമിലേക്കുള്ള വിളിയെത്തി. കരിയറിലെ നിർണായക വഴിത്തിരിവായിരുന്നു അത്.

കഴിഞ്ഞ മാസം ഇം​ഗ്ലണ്ട് എ ടീമിനെതിരെ മിന്നും പ്രകടനം. 12 വിക്കറ്റുകൾ വീഴ്ത്തിയ ആ പ്രകടനമാണ് ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറന്നത്. ബുംറയുടെ പകരക്കാരനായി പ്ലെയിങ് ഇലവനിൽ. അരങ്ങേറ്റം തന്നെ ​ഗംഭീരമാക്കിയുള്ള പ്രകടനവും പിന്നാലെ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Dhanalekshmi DL 31 lottery result

സ്വര്‍ണ കൊള്ള; മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ എസ് ശ്രീകുമാര്‍ അറസ്റ്റില്‍

ഇവ ഒരിക്കലും ഇരുമ്പ് പാത്രത്തിൽ പാകം ചെയ്യരുത്

ആറ്റുകാല്‍ പൊങ്കാലയ്ക്ക് സമയം കുറിച്ചിരുന്ന എ എം വിജയന്‍ നമ്പൂതിരി അന്തരിച്ചു

SCROLL FOR NEXT