വീഡിയോ ദൃശ്യം 
Sports

സ്‌ക്വയര്‍ ലെഗ്ഗിലേക്ക് അലക്‌സ് കാരിയുടെ ഷോട്ട്, ക്യാച്ചിനായി അമ്പയറുടെ ശ്രമം; വൈറലായി വീഡിയോ

ഓസ്‌ട്രേലിയന്‍ താരം അലക്‌സ് കാരി തന്റെ നേര്‍ക്ക് വന്ന ഷോര്‍ട്ട് പിച്ച് ഡെലിവറിയില്‍ സ്‌ക്വയര്‍ ലെഗ്ഗിലേക്ക് കളിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ഓസ്‌ട്രേലിയക്ക് എതിരായ ആദ്യ ഏകദിനത്തില്‍ തോറ്റെങ്കിലും പിന്നാലെ വന്ന രണ്ടിലും ജയം പിടിച്ച് തകര്‍പ്പന്‍ തിരിച്ചുവരവാണ് ശ്രീലങ്ക നടത്തിയത്. മൂന്നാം ഏകദിനത്തില്‍ ആറ് വിക്കറ്റിനാണ് ലങ്ക ജയം പിടിച്ചത്. ഇവിടെ അമ്പയര്‍ ക്യാച്ചിന് ശ്രമിച്ച സംഭവമാണ് ആരാധകരില്‍ ഇപ്പോള്‍ കൗതുകം നിറയ്ക്കുന്നത്. 

അമ്പയര്‍ കുമാര്‍ ധര്‍മസേന ലെഗ് സൈഡില്‍ നില്‍ക്കുമ്പോഴാണ് സംഭവം. ഓസ്‌ട്രേലിയന്‍ താരം അലക്‌സ് കാരി തന്റെ നേര്‍ക്ക് വന്ന ഷോര്‍ട്ട് പിച്ച് ഡെലിവറിയില്‍ സ്‌ക്വയര്‍ ലെഗ്ഗിലേക്ക് കളിച്ചു. തന്റെ നേര്‍ക്ക് വന്ന പന്ത് ക്യാച്ച് ചെയ്യാന്‍ കൈകള്‍ പാകപ്പെടുത്തുകയാണ് അമ്പയര്‍ ഈ സമയം ചെയ്തത്. എന്നാല്‍ അവസാന നിമിഷം അദ്ദേഹം ക്യാച്ച് എടുക്കുന്നതില്‍ നിന്ന് പിന്മാറി. 

ഇന്നാണ് പരമ്പരയിലെ നാലാം ഏകദിനം. ഇന്നും ജയം പിടിച്ചാല്‍ ശ്രീലങ്കയ്ക്ക് പരമ്പര സ്വന്തമാക്കാം. ഓസ്‌ട്രേലിയ ജയിച്ചാല്‍ പരമ്പര 2-2ന് സമനിലയിലെത്തും. ഇതോടെ ജൂണ്‍ 24ന് നടക്കുന്ന അവസാന ഏകദിനമാവും പരമ്പര വിജയിയെ നിര്‍ണയിക്കുക.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍