കാന്‍ബറ: ക്രീസില്‍ നിലയുറപ്പിച്ചതിന് ശേഷം മത്സരം അവസാന ഓവറുകളിലേക്ക് എത്തിക്കാന്‍ പഠിച്ചത് ധോനിയില്‍ നിന്നെന്ന് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ. മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ആറാം വിക്കറ്റില്‍ 150 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചതിന് പിന്നാലെയാണ് രവീന്ദ്ര ജഡേജയുടെ വാക്കുകള്‍.
ഇന്ത്യക്ക് വേണ്ടിയും ചെന്നൈക്ക് വേണ്ടിയും ഏറെ നാള്‍ കളിച്ച വ്യക്തിയാണ് ധോനി. ക്രീസിലെത്തുന്ന ആരുമായും ധോനി കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കുന്നത് കണ്ടിട്ടുണ്ട്. മറുവശത്ത് ആരാണ് എന്നത് ധോനിക്ക് വിഷയമല്ല. ക്രീസില്‍ നിലയുറപ്പിക്കുകയും, പിന്നാലെ ബിഗ് ഷോട്ടുകള്‍ കളിക്കുകയുമാണ് ധോനിയുടെ പതിവ്, ജഡേജ പറയുന്നു.
ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ ധോനിയുടെ ബാറ്റിങ് ഞാന്‍ കണ്ടിട്ടുണ്ട്. ധോനിക്കൊപ്പം ക്രീസില്‍ നിന്ന് കൂട്ടുകെട്ട് സൃഷ്ടിക്കുന്നത് കണ്ട് പഠിക്കാനായി. ക്രീസില്‍ അവസാനം വരെ നിലയുറപ്പിക്കാന്‍ തീരുമാനിച്ചാല്‍ അവസാന 5 ഓവറില്‍ കൂടുതല്‍ റണ്‍സ് കണ്ടെത്താന്‍ സാധിക്കും എന്നാണ് ധോനി പറഞ്ഞിട്ടുള്ളത്...
ഞാനും ജഡേജയും ഇവിടെ അങ്ങനെ ഒരു സാഹചര്യത്തിലാണ് ക്രീസില്‍ ഒരുമിച്ച് വന്നത്. അവസാന 5 ഓവറില്‍ പരമാവധി റണ്‍സ് നേടുകയായിരുന്നു ലക്ഷ്യം. ഇവിടെ വന്ന് ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാനായതില്‍ സന്തോഷം എന്നും രവീന്ദ്ര ജഡേജ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates