Yash Dayal (Allahabad High Court)  X
Sports

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക പീഡനം; ആര്‍സിബി പേസര്‍ യഷ് ദയാലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ഗാസിയാബാദുകാരിയായ യുവതി നല്‍കിയ പരാതിയില്‍ താരത്തിനെതിരെ എഫ്‌ഐആര്‍

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ലൈംഗിക പീഡന പരാതിയില്‍ ഇന്ത്യന്‍ താരവും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു പേസറുമായ യഷ് ദയാലിന്റെ അറസ്റ്റ് തടഞ്ഞ് അലഹബാദ് ഹൈക്കോടതി. താരത്തിനെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി സംസ്ഥാനത്തിന്റെ അഭിഭാഷകനോടു ആവശ്യപ്പെട്ടു. കൂടാതെ കേസില്‍ എതിര്‍ വാദം സമര്‍പ്പിക്കാന്‍ പരാതിക്കാരിക്ക് കോടതി നോട്ടീസും അയച്ചു.

താരം വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി ഉത്തര്‍പ്രദേശ് സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്. ജൂലൈ ആറിനാണ് ഗാസിയാബാദുകാരിയായ യുവതി പരാതിയുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓണ്‍ലൈന്‍ പരാതി പരിഹാര പോര്‍ട്ടലിനെ സമീപിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ജൂലൈ 21നുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗാസിയാബാദ് ഇന്ദിരാപുരം പൊലീസിനോടു മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചിരുന്നു. പിന്നാലെയാണ് ഇന്ദിരാപുരം പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി ദുരുപയോഗം ചെയ്തതടക്കമുള്ള കുറ്റങ്ങളാണ് താരത്തിനെതിരെ എഫ്ഐആറില്‍ പറയുന്ന്. യഷ് ദയാലുമായി അഞ്ച് വര്‍ഷമായി താന്‍ പ്രണയത്തിലായിരുന്നുവെന്നും താരം ശാരീരികമായി ചൂഷണം ചെയ്തതായും ആരോപിച്ച് ജൂണ്‍ 21നാണ് യുവതി പരാതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെയായി താരമോ ബന്ധുക്കളോ പ്രതികരിച്ചിട്ടില്ല.

യഷുമായി 5 വര്‍ഷത്തെ അടുപ്പമുണ്ടെന്നു അവകാശപ്പെട്ട യുവതി താരം മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. വിവിധ ആവശ്യങ്ങള്‍ പറഞ്ഞ യഷ് പണം തട്ടിയെന്നും താരം ഇത്തരത്തില്‍ നിരവധി പെണ്‍കുട്ടികളെ പറ്റിച്ചതായും യുവതി പരാതിയില്‍ ആരോപിക്കുന്നു. ചാറ്റ് സ്‌ക്രീന്‍ ഷോട്ടുകള്‍, വിഡിയോ കോള്‍ രേഖകള്‍ അടക്കമുള്ള തെളിവുകള്‍ ഉള്‍പ്പെടെ വച്ചാണ് യുവതി പരാതി നല്‍കിയത്.

യുവതിയെ കുടുംബത്തിനു പരിചയപ്പെടുത്തിയ താരം ഭര്‍ത്താവിനെ പോലെ പെരുമാറി വിശ്വാസം നേടിയെടുത്തു. പിന്നീട് കബളിപ്പിക്കുകയാണെന്നു തിരിച്ചറിഞ്ഞു. പ്രതികരിച്ചപ്പോള്‍ യഷ് തന്നെ മര്‍ദ്ദിച്ച് അവശയാക്കി. ഇത്തരത്തില്‍ പ്രണയം നടിച്ച് താരം നിരവധി പെണ്‍കുട്ടികളെ കബളിപ്പിച്ചെന്നും യുവതി പരാതിയില്‍ ആരോപിക്കുന്നുണ്ട്. പീഡന പരാതിയുമായി യുവതി വനിതാ ഹെല്‍പ് ലൈനിനെയും നേരത്തെ സമീപിച്ചിരുന്നു.

ഈ യുവതി പരാതി നല്‍കിയതിനു പിന്നാലെ മറ്റൊരു യുവതിയും യഷിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. യഷ് ദയാലുമായുള്ള ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളും യുവതി സമൂഹ മാധ്യമങ്ങളില്‍ പങ്കിട്ടിരുന്നു. യാഷ് ദയാല്‍ വിശ്വാസ്യത ചോദ്യം ചെയ്യുകയാണെന്നും ദൈവമാണ് രക്ഷിച്ചതെന്നും യുവതി കുറിപ്പിലൂടെ പ്രതികരിച്ചു.

'ഇത് പങ്കുവെക്കാന്‍ പോലും എനിക്ക് വളരെ ബുദ്ധിമുട്ടുണ്ട്. ദൈവമേ, എന്താണ് അയാള്‍ നമ്മളോട് ചെയ്തത്. ഇത് വെറും വഞ്ചനയല്ല, വിശ്വാസവഞ്ചനയാണ്. ഇനിയും എത്ര ജീവിതങ്ങളാണ് നിങ്ങള്‍ ഇങ്ങനെ നശിപ്പിക്കാന്‍ പോകുന്നത്? നിന്നപ്പോലെ ഒരു വില കുറഞ്ഞ വ്യക്തിയില്‍ നിന്നു എന്നെ രക്ഷിച്ചതിനു ഞാന്‍ ദൈവനത്തിനു നന്ദി പറയുന്നു' യുവതി എക്സില്‍ കുറിച്ചു.

ഇത്തവണ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനായി ഐപിഎല്ലില്‍ കളിച്ച താരമാണ് യഷ് ദയാല്‍. 15 മത്സരങ്ങള്‍ കളിച്ച താരം 13 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. നേരത്തെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ യഷ് അംഗമായിരുന്നു. എന്നാല്‍ പ്ലെയിങ് ഇലവനില്‍ കളിക്കാന്‍ അവസരം കിട്ടിയില്ല.

Allahabad High Court, Yash Dayal: An FIR was registered on July 6 at the Indirapuram police station in Ghaziabad district under Section 69 of the BNS. Yash Dayal has been accused of sexually exploiting a woman on the pretext of marriage.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

ഉംറ വിസയിൽ നിർണ്ണായക മാറ്റവുമായി സൗദി അറേബ്യ

ചരിത്രമെഴുതാന്‍ ഒറ്റ ജയം! കന്നി ലോകകപ്പ് കിരീടത്തിനായി ഹര്‍മന്‍പ്രീതും പോരാളികളും

മുട്ടയേക്കാൾ പ്രോട്ടീൻ കിട്ടും, ഡയറ്റിലുൾപ്പെടുതേണ്ട പച്ചക്കറികൾ

സ്വര്‍ണ കക്കൂസ് 'അമേരിക്ക' ലേലത്തിന്, പ്രാരംഭ വില '83 കോടി' രൂപ

SCROLL FOR NEXT