രാഹുല്‍ ദ്രാവിഡ്/ഫയല്‍ ചിത്രം 
Sports

തെറ്റുകള്‍ വരുത്താന്‍ അനുവദിക്കും, മനസ് തുറന്ന് സംസാരിക്കുന്നു; ദ്രാവിഡിന്റെ സ്വാധീനത്തെ വാഴ്ത്തി പാഡി അപ്ടണ്‍ 

പിഴവുകളില്‍ അസ്വസ്ഥനാവുന്ന വ്യക്തിയല്ല രാഹുല്‍ ദ്രാവിഡ് എന്ന് സൗത്ത് ആഫ്രിക്കന്‍ മുന്‍ താരം ചൂണ്ടിക്കാണിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തെറ്റുകള്‍ വരുത്താന്‍ അനുവദിക്കുന്ന രാഹുല്‍ ദ്രാവിഡിന്റെ മനോഭാവമാണ് വളര്‍ന്നു വരുന്ന കളിക്കാരില്‍ സ്വാധീനം ചെലുത്തുന്നതെന്ന് ഇന്ത്യന്‍ മുന്‍ മെന്റല്‍ ആന്‍ഡ് കണ്ടീഷനിങ് കോച്ച് പാഡി അപ്ടന്‍. പിഴവുകളില്‍ അസ്വസ്ഥനാവുന്ന വ്യക്തിയല്ല രാഹുല്‍ ദ്രാവിഡ് എന്ന് സൗത്ത് ആഫ്രിക്കന്‍ മുന്‍ താരം ചൂണ്ടിക്കാണിക്കുന്നു. 

തെറ്റുകള്‍ സംഭവിക്കാന്‍ അദ്ദേഹം അനുവദിക്കുന്നു. ഇതിലൂടെ കളിക്കാരുടെ മനസ് സ്വതന്ത്രമാക്കുകയും, സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാന്‍ അവരെ അനുവദിക്കുകയും ചെയ്യുന്നു. അവരുടെ ഭാഗത്ത് നിന്ന് തെറ്റുകള്‍ വന്നാല്‍ മനസ് തുറന്ന് അവരുമായി സംസാരിക്കുന്നു. സമചിത്തതയും, ശാന്തതയും അവിടെയുണ്ട്...അപ്ടണ്‍ പറഞ്ഞു. 

അതെല്ലാമാണ് ഈ കളിക്കാരുടെ ചിന്താഗതിയെ സ്വാധീനിക്കുന്നത്. ബ്രിസ്‌ബെയ്‌നിലെ ടെസ്റ്റില്‍ സമ്മര്‍ദം നിറഞ്ഞ ഘട്ടങ്ങളില്‍ ഈ യുവ താരങ്ങള്‍ കളിക്കുന്നത് നമ്മള്‍ കണ്ടു. ദ്രാവിഡിന് കീഴില്‍ പരിശീലനം നേടി എന്നതാണ് അവരെ ജയത്തിലേക്ക് എത്തിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. 

ബ്രിസ്‌ബെയ്ന്‍ ടെസ്റ്റില്‍ ജയം പിടിച്ച് ഇന്ത്യ പരമ്പര നേടിയതിന് പിന്നാലെ ഇന്ത്യന്‍ യുവ നിരയെ വാര്‍ത്തെടുത്ത രാഹുല്‍ ദ്രാവിഡിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയായിരുന്നു ക്രിക്കറ്റ് ലോകം. എന്നാല്‍ എല്ലാ ക്രഡിറ്റും ആ കുട്ടികള്‍ക്കാണെന്നായിരുന്നു ദ്രാവിഡിന്റെ പ്രതികരണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT