ഹൾക്ക് ഹോ​ഗൻ, കൈ ഡെയ്‌ലി/ ഫെയ്‌സ്‌ബുക്ക് 
Sports

​ഗുസ്‌തി ഇതിഹാസം ഹൾക്ക് ഹോ​​ഗന് 69-ാം വയസിൽ മൂന്നാം വിവാഹം; വധു 44കാരിയായ യോ​ഗാധ്യാപിക

ഹൾക്ക് ഹോ​ഗന് മൂന്നാം വിവാഹം

Author : സമകാലിക മലയാളം ഡെസ്ക്

പ്രശസ്‌ത ​ഗുസ്‌തിതാരം ഹൾക്ക് ഹോ​ഗന് 69-ാം വയസിൽ വീണ്ടും വിവാഹം.  ഒരു വർഷത്തെ പ്രണയത്തിന് ശേഷം 44കാരിയായ സ്‌കൈ ഡെയ്‌ലിയെയാണ് ഹൾക്ക് വിവാഹം കഴിക്കുന്നത്. അദ്ദേഹത്തിന്റെ മൂന്നാം വിവാഹമാണിത്. 

2021ൽ രണ്ടാം ഭാര്യ ജെന്നിഫർ മക്‌ഡാനിയലിൽ നിന്നും വിവാഹമോചനം നേടിയ ശേഷമാണ് ഹൾക്ക് യോ​ഗ അധ്യാപികയായ സ്‌കൈയുമായി പ്രണയത്തിലാകുന്നത്. ഡബ്യൂഡബ്യൂഇ ചാംപ്യനായ ഹൾക്ക് തന്നെയാണ് വിവാഹക്കാര്യം ആരാധകരെ അറിയിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ അമേരിക്കൻ ​ഗായകൻ ബ്രെറ്റ് മൈക്കിളിന്റെ സംഗീതക്കച്ചേരിക്കിടെയാണ് അദ്ദേഹം സ്‌കൈ ഡെയ്‌ലിയെ പരിചയപ്പെടുന്നത്.

1983 ഡിസംബറിലായിരുന്നു ഹൾക്കിന്റെ ആദ്യ വിവാഹം. അമേരിക്കൻ ടിവി താരമായ ലിൻഡ ക്ലാരിഡ്‌ജിനെയാണ് അദ്ദേഹം വിവാഹം ചെയ്‌തത്. 2009ൽ ഇരുവരും വിവാഹമോചനം നേടി. തുടർന്നാണ് ഹൾക്ക് ജെന്നിഫർ മക്‌ഡാനിയലിനെ പരിചയപ്പെടുന്നത്. 2010ൽ ഇരുവരും വിവാഹിതരായി.

സ്‌കൈയുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിൽ സ്‌കൈയ്‌ക്ക് മൂന്ന് കുട്ടികളുണ്ട്. ദിവസങ്ങൾക്ക് മുമ്പ് ഒരു സുഹൃത്തിന്റെ വിവാഹ ചടങ്ങിനിടയിലാണ് ഹൾക്ക് കാമുകിയോട് വിവാഹാഭ്യർഥന നടത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇ്‌പ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

മഴക്കാലത്തെ ജലമലിനീകരണം, അണുബാധ തടയാൻ വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മോഹന്‍ലാല്‍ തൂഫാന്‍ വോറിയര്‍; 'പിടിച്ചെടുത്തത് 10 കോടിയുടെ ലഹരി'

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് മോന്‍സ് ജോസഫ്; നല്ല മാതൃകയെന്ന് വെള്ളാപ്പള്ളി

SCROLL FOR NEXT