Andre Russell x
Sports

മറ്റൊരു ജേഴ്‌സി വേണ്ട, റസ്സല്‍ ഐപിഎല്‍ മതിയാക്കി; ഇനി കെകെആറിന്റെ പവര്‍ കോച്ച്

ഐപിഎല്ലില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച് ആന്ദ്രെ റസ്സല്‍

രഞ്ജിത്ത് കാർത്തിക

കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഇതിഹാസം വെസ്റ്റ് ഇന്‍ഡീസിന്റെ ആന്ദ്രെ റസ്സല്‍ ഐപിഎല്ലില്‍ നിന്നു വിരമിച്ചു. 2026 സീസണിനു മുന്നോടിയായി താരത്തെ കെകെആര്‍ റിലീസ് ചെയ്തിരുന്നു. പിന്നാലെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.

വിരമിച്ചെങ്കിലും താരത്തെ കൈവിടാന്‍ കെകെആര്‍ തയ്യാറായില്ല. ടീമിന്റെ പുതിയ പവര്‍ കോച്ചായി റസ്സലിനെ ടീം നിയമിച്ചു.

ഐപിഎല്ലില്‍ ആദ്യ സീസണില്‍ താരം ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായാണ് (ഡല്‍ഹി ക്യാപിറ്റല്‍സ്) കളിക്കാനെത്തിയത്. പിന്നീടാണ് താരം കെകെആര്‍ പാളയത്തിലെത്തിയത്. റസ്സല്‍ 12 സീസണുകളിലായി കെകെആര്‍ ജേഴ്‌സിയിലുണ്ട്. മറ്റൊരു ടീമില്‍ കളിക്കേണ്ടതില്ലെന്ന തീരുമാനമാണ് വിരമിക്കലിനു പിന്നില്‍.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ രണ്ട് കിരീട നേട്ടങ്ങളില്‍ നിര്‍ണായക സാന്നിധ്യമാണ് വിന്‍ഡീസ് അതികായന്‍. 140 ഐപിഎല്‍ മത്സരങ്ങള്‍ താരം കളിച്ചു. 2651 റണ്‍സും 123 വിക്കറ്റുകളുമാണ് നേട്ടം. 2015ലും 2019ലും ഐപിഎല്ലിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കൊല്‍ക്കത്ത ജേഴ്‌സിയില്‍ താരം 2593 റണ്‍സും 122 വിക്കറ്റുകളും നേടിയിട്ടുണ്ട്.

West Indies all-rounder Andre Russell has announced that he has retired from IPL after 14 seasons. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംഭാവന തന്നവരോട് നന്ദി പറയണം'; വാട്സ്ആപ് സന്ദേശം അയക്കാൻ അനുമതി തേടി സർക്കാർ ഹൈക്കോടതിയിൽ

'ബാബറും ഷദബും ടീമില്‍ വേണ്ടെന്ന് ആദ്യമേ പറഞ്ഞു, കോച്ചിനെ സഹിക്കാൻ വയ്യ'; പാക് ക്രിക്കറ്റ് 'പുകയുന്നു'

'പബ്ലിക് സര്‍വീസില്‍ കഴിവുള്ള കൂടുതല്‍ യുവജനങ്ങൾ എത്താന്‍ സിസ്റ്റം പൊളിച്ചെഴുതണം; ലാറ്ററല്‍ എന്‍ട്രി വീണ്ടും കൊണ്ടുവരണം'- വിഡിയോ

കണ്ണന്റെ മുന്നിൽ ചിത്രയുടെ സ്വര മാധുര്യം; ഭക്തിയിൽ ആറാടി ​ഗുരുപവനപുരി

'വസന്തോത്സവം'; ഹോളിയുടെ ഐതിഹ്യമെന്ത്?, ഹോളിക ദഹനത്തിന്റെ പ്രാധാന്യം?, എന്തിന് നിറങ്ങള്‍ വാരിപ്പൂശുന്നു?

SCROLL FOR NEXT