Animesh Kujur x
Sports

10.18 സെക്കന്‍ഡ്, ഇന്ത്യയിലെ ഏറ്റവും വേഗമുള്ള മനുഷ്യന്‍! ദേശീയ റെക്കോര്‍ഡില്‍ അനിമേഷ് (വിഡിയോ)

10.20 സെക്കന്‍ഡിനുള്ളില്‍ 100 മീറ്റര്‍ പൂര്‍ത്തിയാക്കുന്ന ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ആദ്യ താരം

സമകാലിക മലയാളം ഡെസ്ക്

ഏഥന്‍സ്: 100 മീറ്റര്‍ ഓട്ടത്തില്‍ ദേശീയ റെക്കോര്‍ഡ് തിരുത്തി ഇന്ത്യയുടെ അനിമേഷ് കുജുര്‍. ഗ്രീസില്‍ നടക്കുന്ന ഡ്രോമിയ അന്താരാഷ്ട്ര സ്പ്രിന്റ് ആന്‍ഡ് റിലേസ് പോരാട്ടത്തിലാണ് താരത്തിന്റെ മിന്നും പ്രകടനം. പോരാട്ടത്തില്‍ ഫൈനില്‍ ബിയിലാണ് താരം റെക്കോര്‍ഡ് തിരുത്തിയ പ്രകടനം പുറത്തെടുത്തത്. താരം മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

10.18 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് 22കാരന്‍ ദേശീയ റെക്കോര്‍ഡ് തിരുത്തിയത്. 10.20 സെക്കന്‍ഡിനുള്ളില്‍ 100 മീറ്റര്‍ പൂര്‍ത്തിയാക്കുന്ന ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ആദ്യ താരമായും അനിമേഷ് മാറി. ഇന്ത്യയുടെ ഗുര്‍വിന്ദര്‍വിര്‍ സിങ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ സ്ഥാപിച്ച 10.20 സെക്കന്‍ഡിന്റെ റെക്കോര്‍ഡാണ് മാസങ്ങളുടെ വ്യത്യാസത്തില്‍ താരം തിരുത്തിയത്.

നിലവില്‍ 200 മീറ്ററിലും ദേശീയ റെക്കോര്‍ഡ് അനിമേഷിന്റെ പേരില്‍ തന്നെയാണ്. 20.32 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് താരം റെക്കോര്‍ഡിട്ടത്. ഈ വര്‍ഷം തന്നെ നടന്ന ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിലാണ് താരം 200 മീറ്ററില്‍ ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ച് വെങ്കലം സ്വന്തമാക്കിയത്.

Animesh Kujur smashed the 100m national record with a timing of 10.18 seconds in Greece. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

SCROLL FOR NEXT