ഫോട്ടോ: എഎഫ്പി 
Sports

ട്വന്റി20 ലോകകപ്പില്‍ വീണ്ടും അട്ടിമറി; വെസ്റ്റ് ഇന്‍ഡീസിനെ 42 റണ്‍സിന് തോല്‍പ്പിച്ച് സ്‌കോട്ട്‌ലന്‍ഡ് 

ട്വന്റി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ വീണ്ടും അട്ടിമറി. രണ്ട് വട്ടം ട്വന്റി20 ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിനെ സ്‌കോട്ട്‌ലന്‍ഡ് തോല്‍പ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഹൊബാര്‍ട്ട്: ട്വന്റി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ വീണ്ടും അട്ടിമറി. രണ്ട് വട്ടം ട്വന്റി20 ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിനെ സ്‌കോട്ട്‌ലന്‍ഡ് തോല്‍പ്പിച്ചു. 42 റണ്‍സിനാണ് സ്‌കോട്ട്‌ലന്‍ഡിന്റെ ജയം. സ്‌കോട്ട്‌ലന്‍ഡ് മുന്‍പില്‍ വെച്ച 161 റണ്‍സ് പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസ് 118 റണ്‍സിന് ഓള്‍ഔട്ടായി. 

66 റണ്‍സ് നേടിയ സ്‌കോട്ട്‌ലന്‍ഡിന്റെ ജോര്‍ജ് മുന്‍സെയാണ് മാന്‍ ഓഫ് ദി മാച്ച്. വിന്‍ഡിസ് നിരയില്‍ ഹോള്‍ഡര്‍ മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. 33 പന്തില്‍ നിന്ന് ഹോള്‍ഡര്‍ നേടിയത് 38 റണ്‍സ്. ക്യാപ്റ്റന്‍ നിക്കോളാസ് പൂരന്‍ ഉള്‍പ്പെടെയുള്ള ബാറ്റേഴ്‌സ് നിരാശപ്പെടുത്തി. 

മാര്‍ക്ക് വാട്ട് സ്‌കോട്ട്‌ലന്‍ഡിന് വേണ്ടി മൂന്ന് വിക്കറ്റും ബ്രാഡ് വീല്‍, മൈക്കല്‍ ലീസ്‌ക് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. കഴിഞ്ഞ ദിവസം ഗ്രൂപ്പ് ഘട്ടത്തില്‍ ശ്രീലങ്കയെ നമീബിയ വീഴ്ത്തിയതിന് പിന്നാലെയാണ് സ്‌കോട്ട്‌ലന്‍ഡിന്റെ അട്ടിമറി ജയവും വരുന്നത്. 

2021ല്‍ ബംഗ്ലാദേശിനെതിരെ ട്വന്റി20 ലോകകപ്പില്‍ ഒരു ജയം നേടിയതിന് ശേഷം ഇത് ആദ്യമായാണ് മറ്റൊരു ഐസിസി ഫുള്‍മെമ്പര്‍ രാജ്യത്തിനെതിരെ സ്‌കോട്ട്‌ലന്‍ഡ് ജയം നേടുന്നത്. ടോസ് നേടിയ വിന്‍ഡിസ് സ്‌കോട്ട്‌ലന്‍ഡിന് ബാറ്റിങ്ങിന് വിടുകയായിരുന്നു. 

ഓപ്പണര്‍ ജോര്‍ജ് മുണ്‍സേ 66 റണ്‍സുമായി പുറത്താവാതെ നിന്നപ്പോള്‍ 23 റണ്‍സ് എടുത്ത മക്ലിയോഡ് ആണ് സ്‌കോട്ട്‌ലന്‍ഡിന്റെ രണ്ടാമത്തെ ടോപ് സ്‌കോറര്‍. വിന്‍ഡിസിന്റെ ബൗളിങ് യൂണിറ്റും നിരാശപ്പെടുത്തി. ജേസന്‍ ഹോള്‍ഡര്‍ 3 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

SCROLL FOR NEXT