കോഹ്ലി, അനുഷ്‌ക /എക്‌സ് 
Sports

ഒമ്പത് വര്‍ഷത്തിന് ശേഷം കോഹ്‌ലിയുടെ നേട്ടം; വൈറലായത് അനുഷ്‌കയുടെ ആഘോഷം

ഗാലറിയില്‍ ഇരുന്ന് കോഹ്‌ലിയുടെ  മൈതാനത്തെ സ്ഥിരം ആഘോഷരീതി അനുകരിച്ചാണ് അനുഷ്‌ക ആരാധശ്രദ്ധ നേടിയത്

Author : സമകാലിക മലയാളം ഡെസ്ക്

ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിലൂടെ കോഹ്‌ലി ലോകകപ്പിലെ തന്റെ ആദ്യ വിക്കറ്റ് നേട്ടം കുറിച്ചു. ബെംഗളൂരുവില്‍ നടന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സ് ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്‌വേഡ്‌സിന്റെ വിക്കറ്റാണ് കോഹ്‌ലി വീഴ്ത്തിയത്. മത്സരത്തില്‍ തന്റെ രണ്ടാമത്തെ ഓവറിലാണ് കോഹ്‌ലി വിക്കറ്റ് നേട്ടം ആഘോഷമാക്കിയത്. സ്റ്റംപിന് പിന്നില്‍ കെഎല്‍ രാഹുല്‍ ക്യാച്ച് അനായാസം കൈയിലൊതുക്കി. 

മത്സരശേഷം കോഹ് ലിയുടെ വിക്കറ്റ് നേട്ടത്തേക്കാള്‍ കൂടുതല്‍ സോഷ്യല്‍ മീഡിയ ആഘോഷമാക്കിയത് ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മ്മയുടെ ആഘോഷമാണ്. ഗാലറിയില്‍ ഇരുന്ന് കോഹ്‌ലിയുടെ 
മൈതാനത്തെ സ്ഥിരം ആഘോഷരീതി അനുകരിച്ചാണ് അനുഷ്‌ക ആരാധശ്രദ്ധ നേടിയത്. വെള്ള കുറത്ത ധരിച്ച് ഗാലറിയില്‍ ഇരുന്ന് കോഹ് ലിയുടെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന അനഷ്‌കയുടെ വീഡിയോ സോഷല്‍ മീഡിയയില്‍ വൈറലാണ്. 

2014 ജനുവരിയിലാണ് കോഹ് ലിക്ക് മൈതാനത്ത് അവസാനമായി വിക്കറ്റ് ലഭിച്ചത്. വെല്ലിങ്ടണില്‍ ന്യൂസിലന്‍ഡിനെതിരെ നടന്ന മത്സരത്തിലായിരുന്നു അത്. ഇതിന് ശേഷം 12 ഇന്നിങ്‌സുകളില്‍ കോഹ് ലി പന്തെറിഞ്ഞെങ്കിലും ഒരു വിക്കറ്റ് പോലും താരത്തിന് നേടാനായില്ല. ഇപ്പോള്‍ ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പില്‍ ആദ്യത്തെ വിക്കറ്റ് നേട്ടത്തോടെ കോഹ് ലി നേട്ടം ആഘോഷിച്ചു. സാധാരണയായി ഇന്ത്യയുടെ മത്സരങ്ങള്‍ നടക്കുമ്പോഴെല്ലാം ഗാലറിയില്‍ താരത്തെ കോഹ് ലിയെ പിന്തുണക്കാന്‍ അനുഷ്‌ക എത്താറുണ്ട്. 

കുറച്ച് മാസങ്ങളായി വിരാട് കോഹ്ലിക്കൊപ്പം മാച്ച് ടൂറുകളില്‍ പോകുന്നത് അനുഷ്‌ക നിര്‍ത്തിയിരുന്നു. അനുഷ്‌ക രണ്ടാമതും ഗര്‍ഭിണിയാണെന്നാണ് ഇതിന് ആരാധകര്‍ കണ്ടെത്തിയ ഉത്തരം. എന്നാല്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്തകളോട് അനുഷ്‌കയോ വിരാടോ ഇതുവരെ പ്രതികരിച്ചിരുന്നില്ല.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'