ഗൗതം ഗംഭീറം ജയ് ഷായും  എക്‌സ്
Sports

നായകനെ ചൊല്ലി ഗംഭീറും ജയ്ഷായും തമ്മില്‍ തര്‍ക്കം?; ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും

ഇന്നലെ വൈകീട്ട് ടീമിനെ പ്രഖ്യാപിക്കുമെന്നായിരുന്നു ആദ്യം അറിയിച്ചതെങ്കിലും അപ്രതീക്ഷിതമായി പ്രഖ്യാപനം ഇന്നത്തേക്ക് നീട്ടുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ പ്രഖ്യാപനം വൈകാന്‍ കാരണം ക്യാപ്റ്റനെ ചൊല്ലി ബിസിസിഐ സെക്രട്ടറി ജയ്ഷായും പരിശീലകന്‍ ഗൗതം ഗംഭീറും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്നലെ വൈകീട്ട് ടീമിനെ പ്രഖ്യാപിക്കുമെന്നായിരുന്നു ആദ്യം അറിയിച്ചതെങ്കിലും അപ്രതീക്ഷിതമായി പ്രഖ്യാപനം ഇന്നത്തേക്ക് നീട്ടുകയായിരുന്നു. ഇന്ത്യന്‍ ടീമുമായി ബന്ധപ്പെട്ട് പരിശീലകന്‍ ഗൗതം ഗംഭീറിന്റെ നിലപാട് അറിയാനായി ജയ് ഷാ സെലക്ഷന്‍ കമ്മിറ്റിയുമായി ചേര്‍ന്ന് ഒരു യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലാണ് ഇരുവരും തമ്മില്‍ നായകനെ ചൊല്ലി അഭിപ്രായ ഭിന്നതയുണ്ടായത്.

ടി20 ലോകകപ്പ് ഇന്ത്യക്ക് സമ്മാനിച്ച രോഹിത് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞതോടെയാണ് പുതിയ നായകനെ കണ്ടത്തേണ്ടി വന്നത്. ഹര്‍ദിക് നായകനാവുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടതെങ്കിലും ഗംഭീര്‍ സൂര്യകുമാറിന്റെ പേര് മുന്നോട്ടുവച്ചതോടെയാണ് ഇക്കാര്യത്തില്‍ സംവാദം രൂപപ്പെട്ടത്.

ഹര്‍ദിക് നായകനാകട്ടെ എന്നായിരുന്നു ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ നിലപാട്. എന്നാല്‍, സ്ഥിരമായി പരിക്കിന്റെ പിടിയിലാകുന്ന ഹര്‍ദിക്കിനെ നായകനാക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യില്ലെന്ന നിലപാട് ഗംഭീറും മുന്നോട്ടുവച്ചു. രോഹിതിന്റെ പിന്‍ഗാമിയായി സൂര്യകുമാര്‍ യാദവിന്റെ പേര്‍ ഗംഭീര്‍ നിര്‍ദേശിക്കുകയും ചെയ്തു. ഹര്‍ദിക് തന്നെ മതിയെന്ന നിലപാടില്‍ ജയ് ഷായും ഉറച്ചു നിന്നതോടെയാണ് അഭിപ്രായ ഭിന്നതയുണ്ടായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പരിശീലകനെന്ന നിലയില്‍ ഗംഭീറിന്റെ നിലപാട് പരിഗണിച്ച് സൂര്യകുമാര്‍ തന്നെ നായകസ്ഥാനത്തേക്ക് വരുമെന്നാണ് വിവരം. ഇക്കാര്യം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും പരിശീലകന്‍ ഗൗതം ഗംഭീറും ചേര്‍ന്ന് പാണ്ഡ്യയെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

3 മത്സരങ്ങളാണ് ട്വന്റി20 പരമ്പരയിലുള്ളത്. 27 മുതലാണ് മത്സരങ്ങള്‍ ആരംഭിക്കുക. ട്വന്റി20ക്ക് പുറമേ 3 ഏകദിന മത്സരങ്ങളും പര്യടനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് ഹര്‍ദിക്കിന് വിശ്രമം അനുവദിച്ചിട്ടുണ്ട്. സീനിയര്‍ താരങ്ങളായ രോഹിത്, വിരാട് കോഹ്‌ലി, ജസ്പ്രീത് ബുമ്ര എന്നിവരും പരമ്പരയില്‍ നിന്നു വിട്ടുനിന്നേക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍