ഫോട്ടോ: ട്വിറ്റർ 
Sports

ബൗളിങ് ദൈവമാണോ? 1000 ഫസ്റ്റ് ക്ലാസ് വിക്കറ്റ് നേട്ടത്തില്‍ ആന്‍ഡേഴ്‌സന്‍, കയ്യടിച്ച് ക്രിക്കറ്റ് ലോകം

സൗത്ത് ആഫ്രിക്കന്‍ താരം ഹയ്‌നോ കുന്‍ ആണ് ആന്‍ഡേഴ്‌സന്റെ ചരിത്ര നേട്ടത്തില്‍ ഇരയായത്.

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 1000 വിക്കറ്റ് എന്ന നേട്ടത്തില്‍ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍. കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ ലാന്‍കഷെയറും കെന്റും തമ്മിലുള്ള മത്സരത്തിലാണ് ആന്‍ഡേഴ്‌സന്‍ ചരിത്ര നേട്ടത്തിലേക്ക് എത്തിയത്. 

സൗത്ത് ആഫ്രിക്കന്‍ താരം ഹയ്‌നോ കുന്‍ ആണ് ആന്‍ഡേഴ്‌സന്റെ ചരിത്ര നേട്ടത്തില്‍ ഇരയായത്. ആന്‍ഡേഴ്‌സന്റെ ഔട്ട്‌സ്വിങ്ങര്‍ കെന്റ് മിഡില്‍ ഓര്‍ഡര്‍ ബാറ്റ്‌സ്മാന്റെ ബാറ്റിലുരസി വിക്കറ്റ് കീപ്പറുടെ കൈകളില്‍ സുരക്ഷിതമായി. 

1000 ഫസ്റ്റ് ക്ലാസ് വിക്കറ്റ് തികച്ചതിന് പിന്നാലെ ആന്‍ഡേഴ്‌സനുള്ള അഭിനന്ദനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. മോഡേണ്‍ ഡേ ലെജന്റ് എന്നാണ് ആന്‍ഡേഴ്‌സനെ ചൂണ്ടി ദിനേശ് കാര്‍ത്തിക് പറഞ്ഞത്. നിങ്ങള്‍ ബൗളിങ് ദൈവമാണോ എന്നെല്ലാം ആരാധകര്‍ ആന്‍ഡേഴ്‌സനോട് ചോദിക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അടിയന്തരാവസ്ഥ തെറ്റായ തീരുമാനം'; കുടുംബത്തിലെ ഭിന്നത വെളിപ്പെടുത്തി സോണിയ

വായു മലിനീകരണം രൂക്ഷം; ഡല്‍ഹിയില്‍ അഞ്ചാം ക്ലാസ് വരെ പഠനം ഹൈബ്രിഡ് മോഡിലേക്ക്

ഇത്തവണയും ആഘോഷം സൈനികര്‍ക്കൊപ്പം; ദീപാവലി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

പോളണ്ടിൽ വെടിവെപ്പ്; അഞ്ച് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്- Video

ഐഒഎ തെരഞ്ഞെടുപ്പ്: വനിതാ വിഭാഗത്തില്‍ കടുത്ത പോരാട്ടം; പിടി ഉഷയും അഞ്ജു ബോബി ജോര്‍ജും മത്സരരംഗത്ത്