ഫോട്ടോ: ട്വിറ്റർ 
Sports

ചിലിയെ പുറത്താക്കി അർജന്റീന, ലോകകപ്പ് യോ​ഗ്യതാ മത്സരത്തിൽ 2-1ന് ജയം

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ചിലിയെ തോൽപ്പിച്ച് അർജന്റീന. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അർജന്റീനയുടെ ജയം

Author : സമകാലിക മലയാളം ഡെസ്ക്

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ചിലിയെ തോൽപ്പിച്ച് അർജന്റീന. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അർജന്റീനയുടെ ജയം. തോൽവിയോടെ ചിലി ലോകകപ്പിന് യോഗ്യതാ നേടാതെ പുറത്തായി. 

ലവ്‌താരോ മർട്ടിനെസ്, ഏയ്ഞ്ചൽ ഡി മരിയ എന്നിവരാണ് അർജന്റീനക്ക് വേണ്ടി ഗോൾ നേടിയത്. 9ാം മിനിറ്റിൽ മരിയയിലൂടെയാണ് അർജന്റീന ​ഗോൾ വല കുലുക്കി തുടങ്ങിയത്. 20ാം മിനിറ്റിൽ ചിലി മറുപടി നൽകിയെങ്കിലും 34ാം മിനിറ്റിൽ മാർട്ടിനെസിലൂടെ ലീഡ് എടുത്ത് അർജന്റീന ജയം പിടിച്ചു.

കോവിഡ് ബാധിച്ച പരിശീലകൻ ലയണല്‍ സ്‌കലോണി, സൂപ്പർ താരം ലയണൽ മെസി എന്നിവരുടെ അഭാവത്തിലാണ് ഇന്ന് പുലർച്ചെ അർജന്റീന ചിലിയെ നേരിട്ടത്. നേരത്തെ തന്നെ അർജന്റീന ഖത്തർ ലോകകപ്പിനുള്ള ടിക്കറ്റ് ഉറപ്പിച്ചിരുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

ദുബൈയില്‍ എത്തിയാല്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട എട്ട് നമ്പറുകള്‍, എങ്ങനെ കണ്ടെത്താം

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ