ഫോട്ടോ: ട്വിറ്റർ 
Sports

ഡി മരിയയുടെ ഗോളില്‍ അര്‍ജന്റീന, ഉറുഗ്വേയെ വീഴ്ത്തി; ഖത്തറിലേക്കുള്ളടിക്കറ്റ് കയ്യകലത്തില്‍

അര്‍ജന്റീനയെ ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടുന്നതിന്റെ അടുത്തെത്തിച്ച് ഏയ്ഞ്ചല്‍ ഡി മരിയ

Author : സമകാലിക മലയാളം ഡെസ്ക്

മൊണ്ടേവീഡിയോ: അര്‍ജന്റീനയെ ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടുന്നതിന്റെ അടുത്തെത്തിച്ച് ഏയ്ഞ്ചല്‍ ഡി മരിയ. ഉറുഗ്വേയ്ക്ക് എതിരായ കളിയില്‍ 1-0ന് അര്‍ജന്റീന ജയം പിടിച്ചു. 

ഏഴാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയയില്‍ നിന്ന് വന്ന ഗോളാണ് അര്‍ജന്റീനക്ക് ജയം നേടിക്കൊടുത്തത്. ഉറുഗ്വേയ്ക്ക് എതിരെ മെസി സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഉള്‍പ്പെട്ടിരുന്നില്ല. പരിക്കില്‍ നിന്ന് ഭേദമായി വരുന്ന മെസിയെ സ്‌കലോനി സബ്‌സ്റ്റിറ്റിയൂട്ട് ആയാണ് കളത്തിലിറക്കിയത്. 

26 മത്സരങ്ങളിലായി തോല്‍വി അറിയാതെ അര്‍ജന്റീന

26 മത്സരങ്ങളിലായി തോല്‍വി അറിയാതെ കുതിക്കുകയാണ് അര്‍ജന്റീന. ചൊവ്വാഴ്ച ബ്രസീലിനെ അര്‍ജന്റീന തോല്‍പ്പിക്കുകയും കൊളംബിയ, ചിലി, ഉറുഗ്വേ ടീമുകള്‍ തോല്‍ക്കുകയും ചെയ്താല്‍ അര്‍ജന്റീന ലോകകപ്പ് യോഗ്യത ഉറപ്പിക്കും. 

12 കളിയില്‍ നിന്ന് 34 പോയിന്റോടെ ഒന്നാമതുള്ള ബ്രസീല്‍ ലോകകപ്പ് യോഗ്യത നേടി കഴിഞ്ഞു. 12 കളിയില്‍ നിന്ന് 28 പോയിന്റാണ് അര്‍ജന്റീനക്കുള്ളത്. അര്‍ജന്റീനക്കെതിരായ തോല്‍വിയോടെ ഉറുഗ്വേയുടെ ലോകകപ്പ് യോഗ്യതയ്ക്ക് മേല്‍ കരിനിഴല്‍ വീഴുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

കിടക്കയിൽ നിന്ന് മാറിയാൽ ഭയം, മടിയെന്ന് വിളിച്ച് തള്ളരുത്; എന്താണ് 'ക്ലിനോമാനിയ'?

മൊബൈല്‍ ഫോണില്‍ അശ്ലീലദൃശ്യങ്ങളും സന്ദേശവും അയച്ചു; എസ്എഫ്‌ഐ നേതാവിനെതിരെ പരാതി

ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണ്ണം പൂശിയ മേല്‍ക്കൂരയില്‍ അസാധാരണ നിറംമാറ്റം; പരിശോധന

ആക്രോശവും കൊലവിളിയും, ട്രക്കിനെ പിന്തുടര്‍ന്നത് 15 കിലോമീറ്ററോളം, മൂവാറ്റുപുഴയില്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമം; 5 പേര്‍ അറസ്റ്റില്‍

SCROLL FOR NEXT