'സമ്മര്‍ ട്രാന്‍സ്ഫറിലൂടെ ക്രിസ്റ്റ്യാനോ ബാഴ്‌സയില്‍ എത്തണം, ആ ഭ്രാന്തന്‍ നീക്കം വരേണ്ട സമയം ഇതാണ്‌'

ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ന്യൂകാമ്പിലേക്ക് എത്തിക്കണം എന്ന് ബാഴ്‌സലോണ എഫ്‌സിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മാഡ്രിഡ്: ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ന്യൂകാമ്പിലേക്ക് എത്തിക്കണം എന്ന് ബാഴ്‌സലോണ എഫ്‌സിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മോശം ഫോം പരിഗണിച്ച് ക്രിസ്റ്റ്യാനോയെ ക്ലബിലേക്ക് എത്തിക്കാന്‍ ശ്രമിക്കണം എന്നാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് തോറ്റ ടോണി ഫ്രീക്‌സ പറയുന്നത്. 

അടുത്ത സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ക്രിസ്റ്റിയാനോയ്ക്ക് വേണ്ടി ബാഴ്‌സ ഇറങ്ങണം എന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. അങ്ങനെ ഒരു ഭ്രാന്ത് കാണിക്കേണ്ട സമയമുണ്ടെങ്കില്‍ അത് ഇപ്പോഴാണ് എന്നാണ് ബാഴ്‌സയുടെ മുന്‍ ക്ലബ് അംഗം കൂടിയായ ഇദ്ദേഹം പറയുന്നത്. 

തോല്‍വികളിലേക്ക് വീഴുന്ന യുനൈറ്റഡില്‍ ക്രിസ്റ്റിയാനോ തുടരുമോ?

മാഞ്ചസ്റ്റര്‍ യുനൈറ്റിന്റെ മോശം ഫോം ക്രിസ്റ്റിയാനോയെ ഓള്‍ഡ് ട്രഫോര്‍ഡ് വിടാന്‍ പ്രേരിപ്പിച്ചേക്കുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. വിജയങ്ങളിലേക്ക് എത്താനാവാതെ യുനൈറ്റഡ് വിടാലും ക്രിസ്റ്റിയാനോയെ ഉള്‍ക്കൊള്ളാന്‍ സാമ്പത്തികമായി ഏതെല്ലാം ക്ലബുകള്‍ക്ക് സാധിക്കും എന്നതും വിഷയമാണ്. 

സാമ്പത്തിക ബാധ്യതകളെ തുടര്‍ന്നാണ് മെസിക്കും ബാഴ്‌സയ്ക്കും തമ്മില്‍ പിരിയേണ്ടതായി വന്നത്. ഈ സാഹചര്യത്തില്‍ അടുത്ത സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറക്കുമ്പോഴേക്കും ക്രിസ്റ്റിയാനോയെ സ്വന്തമാക്കാന്‍ പാകത്തില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സാധ്യതകള്‍ വിരളമാണ്. എന്നിട്ടും ബാഴ്‌സയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയില്‍ നിന്ന് ഇത്തരം ഒരു പ്രതികരണം വന്നതിന്റെ അത്ഭുതത്തിലാണ് ആരാധകര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com