'ലജ്ജ തോന്നുന്നു', ഹാഫീസിന്റെ രണ്ട് വട്ടം പിച്ച് ചെയ്ത പന്തില്‍ വാര്‍ണറുടെ സിക്‌സ്; വിമര്‍ശിച്ച് ഗംഭീര്‍ 

ലജ്ജ തോന്നുന്നതായും, നിലവാരമില്ലായ്മയാണെന്നുമാണ് ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍ ഇതിനെ കുറിച്ച് പറഞ്ഞത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ന്യൂഡല്‍ഹി: സെമിയില്‍ പാകിസ്ഥാന്‍ താരം ഹാഫിസില്‍ നിന്ന് വന്ന വിചിത്ര ഡെലിവറിയിലൂടെ റണ്‍സ് കണ്ടെത്താന്‍ ഡേവിഡ് വാര്‍ണര്‍ ശ്രമിച്ചതിന് എതിരെ വിമര്‍ശനം. ലജ്ജ തോന്നുന്നതായും, നിലവാരമില്ലായ്മയാണെന്നുമാണ് ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍ ഇതിനെ കുറിച്ച് പറഞ്ഞത്. 

ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന്റെ എട്ടാമത്തെ ഓവറിലായിരുന്നു സംഭവം. പന്തിലെ നിയന്ത്രണം മുഹമ്മദ് ഹഫീസിന് നഷ്ടപ്പെട്ടു. ഇതോടെ രണ്ട് വട്ടം പന്ത് പിച്ചില്‍ കുത്തി. ഈ പന്തില്‍ വാര്‍ണര്‍ സിക്‌സ് അടിച്ചു. 

ഈ പന്തില്‍ ഷോട്ട് കളിക്കാനുള്ള വാര്‍ണറുടെ തീരുമാനം കളിയുടെ സ്പിരിറ്റിന് എതിരാണ് എന്നാണ് ഗൗതം ഗംഭീര്‍ പറയുന്നത്. ആര്‍ അശ്വിന്റെ നിലപാട് എന്താണെന്നും ഇവിടെ ഗംഭീര്‍ ചോദിക്കുന്നു. അമ്പയര്‍ ഇവിടെ സിക്‌സ് അനുവദിക്കുകയും നോബോള്‍ വിളിക്കുകയും ചെയ്തിരുന്നു. 

പാകിസ്ഥാന് എതിരായ സെമി ഫൈനലിലെ ചെയ്‌സില്‍ 30 പന്തില്‍ നിന്ന് വാര്‍ണര്‍ 49 റണ്‍സ് നേടി. മൂന്ന് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെട്ടതായിരുന്നു വാര്‍ണറുടെ ഇന്നിങ്‌സ്. എന്നാല്‍ വാര്‍ണറുടെ പുറത്താവലും വിവാദമായി. 11ാം ഓവറില്‍ ശദബ് ഖാന്റെ പന്തില്‍ വിക്കറ്റ് കീപ്പറുടെ കൈകളില്‍ എത്തിയാണ് വാര്‍ണര്‍ മടങ്ങിയത്. പക്ഷേ ടിവി റിപ്ലേയില്‍ പന്ത് ബാറ്റില്‍ കൊള്ളുന്നില്ലെന്ന് വ്യക്തമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com