ഫോട്ടോ: ട്വിറ്റർ 
Sports

എതിരില്ലാത്ത അഞ്ചു ഗോളുകള്‍; യുഎഇക്കെതിരെ തകര്‍പ്പന്‍ വിജയം; സന്നാഹം ഗംഭീരമാക്കി മെസ്സിയും സംഘവും

ഖത്തര്‍ ലോകകപ്പില്‍ നവംബര്‍ 22 ന് സൗദി അറേബ്യക്കെതിരെയാണ് അര്‍ജന്റീനയുടെ ആദ്യമത്സരം

Author : സമകാലിക മലയാളം ഡെസ്ക്

അബുദാബി: ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ, വന്‍ ജയത്തോടെ സന്നാഹം ഗംഭീരമാക്കി ലയണല്‍ മെസ്സിയും സംഘവും. സന്നാഹമത്സരത്തില്‍ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് അര്‍ജന്റീന യുഎഇയെ തകര്‍ത്തത്. 

ഏഞ്ചല്‍ ഡി മരിയ ഇരട്ടഗോളുകള്‍ നേടി. ജൂലിയന്‍ അല്‍വാരസ്, ലയണല്‍ മെസ്സി, ജാക്വിന്‍ കോറിയ എന്നിവരും ഗോള്‍ നേടി. മത്സരത്തിന്റെ 17-ാം മിനുട്ടില്‍ ജൂലിയനിലൂടെയാണ് അര്‍ജന്റീന ഗോള്‍വേട്ട തുടങ്ങിയത്. 

25,36 മിനുട്ടുകളിലായിരുന്നു ഏഞ്ചല്‍ ഡി മരിയയുടെ ഗോളുകള്‍. 44-ാം മിനുട്ടില്‍ മെസ്സിയും ലക്ഷ്യം കണ്ടു. 60-ാം മിനുട്ടില്‍ ജാക്വിന്‍ കോറിയയിലൂടെ അര്‍ജന്റീന പട്ടിക പൂര്‍ത്തിയാക്കി. മെസ്സി-അല്‍വാരസ് സഖ്യത്തെ മുന്നില്‍ നിര്‍ത്തി 4-4-2 ഫോര്‍മേഷനിലാണ് അര്‍ജന്റീന ഇറങ്ങിയത്. 

നാലോളം മുന്നേറ്റങ്ങള്‍ നടത്താനായ യുഎഇയ്ക്ക് നിര്‍ഭാഗ്യവും, കോപ്പ അമേരിക്ക ഹീറോയായ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന്റെ മികവുമാണ് തിരിച്ചടിയായത്. ഖത്തര്‍ ലോകകപ്പില്‍ നവംബര്‍ 22 ന് സൗദി അറേബ്യക്കെതിരെയാണ് അര്‍ജന്റീനയുടെ ആദ്യമത്സരം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

'അന്ന് നമ്മൾ ഒരുമിച്ച് കണ്ട സ്വപ്നം ഇന്ന് പ്രാവർത്തികമാകാൻ പോകുന്നു'; 'ജയിലർ 2' വിൽ താനുമുണ്ടെന്ന് മേഘ്ന രാജ്

'വിഡി സതീശൻ മുഖ്യമന്ത്രി ആകണം; ജനവികാരം പറഞ്ഞതിന്റെ പേരിൽ നടപടിയെടുത്താൽ ഹൃദയപൂർവം സ്വീകരിക്കും' (വിഡിയോ)

ഭരണത്തുടർച്ച പ്രവചിച്ച് കനഗോലു റിപ്പോർട്ട്; നേമത്തും പാലക്കാട്ടും താമര വിരിയും

'കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനില്‍' നായികയാകേണ്ടിയിരുന്നത് മഞ്ജു വാര്യര്‍; കഥ ഇഷ്ടപ്പെട്ടിട്ടും ചെയ്യാതിരുന്നത് ഇക്കാരണത്താല്‍!

SCROLL FOR NEXT