പാരീസ് ഒളിമ്പിക്‌സില്‍ അര്‍ജന്റീന മൊറോക്കോ പോരാട്ടത്തിനിടെ  എപി
Sports

അവസാനം 'അത്ഭുതഗോള്‍'; മൊറോക്കോയോട് സമനില പിടിച്ച് അര്‍ജന്‍റീന; വീഡിയോ

ഗ്രൂപ്പ് ബിയിലെ ആദ്യമത്സരത്തില്‍ അര്‍ജന്റീനയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് മൊറോക്കയുടെ വിജയം.

Author : സമകാലിക മലയാളം ഡെസ്ക്

പാരീസ്: പാരീസ് ഒളിമ്പിക്‌സ് ഫുട്‌ബോളില്‍ അര്‍ജന്‍റീന - മൊറോക്കോ മത്സരം സമനിലയില്‍. രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് അര്‍ജന്‍റീന മത്സരം സമനിലയിലാക്കിയത്. ഇന്‍ജുറി ടൈമിലായിരുന്നു അര്‍ജന്‍റീനയുടെ സമനില ഗോള്‍.

കളിയുടെ ആദ്യപകുതിയില്‍ തന്നെ അര്‍ന്റീനയ്‌ക്കെതിരെ മൊറോക്ക ലീഡ് ഉയര്‍ത്തി. ആദ്യപകുതിയുടെ അധികസമയത്തായിരുന്നു മൊറോക്കോയുടെ ഗോള്‍ പിറന്നത്. രണ്ടാം പകുതിയുടെ അഞ്ചാം മിനിറ്റലാണ് മൊറോക്കോ ലീഡ് ഉയര്‍ത്തിയത്. 67ാം മിനിറ്റിലായിരുന്നു ആര്‍ജന്‍റീനയുടെ ആദ്യഗോള്‍. കളിയുടെ അധിക സമയം തീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് അര്‍ജന്‍റീന അതിമനോഹരമായ ഗോള്‍ നേടിയത്.

മറ്റൊരു മത്സരത്തില്‍ സ്‌പെയിന്‍ ഉസ്‌ബെക്കിസ്ഥാനെ പരാജയപ്പെടുത്തി. രണ്ടിനെതിരെ ഒരു ഗോളിനായിരുന്നു സ്‌പെയിനിന്റെ വിജയം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സൂഫിയാന്‍ റഹിമിയുടെ ഇരട്ടഗോളിന്റെ മികവിലാണ് മൊറോക്കോ അര്‍ജന്റീനയെ വിറപ്പിച്ചത്. ആദ്യപകുതിയുടെ അധികസമയത്തും രണ്ടാംപകുതിയുടെ അഞ്ചാം മിനിറ്റിലുമാണ് മൊറോക്കോയ്ക്കായി റഹിമി ഗോള്‍ കണ്ടെത്തിയത്. ഇതില്‍ രണ്ടാം ഗോള്‍ പെനല്‍റ്റിയില്‍ നിന്നായിരുന്നു. അര്‍ജന്റീനയ്ക്കായി ജ്യൂലിയാനോ സിമിയോണി (68ാം മിനിറ്റ്), ക്രിസ്റ്റ്യന്‍ മെദീന (90+16) എന്നിവരും ലക്ഷ്യം കണ്ടു.

ഉസ്‌ബെക്കിസ്ഥാനെതിരായ മത്സരത്തില്‍ മാര്‍ക് പ്യൂബില്‍, സെര്‍ജിയോ ഗോമസ് എന്നിവരാണ് സ്‌പെയിനിനായി ലക്ഷ്യം കണ്ടത്. പ്യുബില്‍ 29ാം മിനിറ്റിലും ഗോമസ് 62ാം മിനിറ്റിലും ഗോള്‍ നേടി. ഉസ്‌ബെക്കിസ്ഥാന്റെ ആശ്വാസ ഗോള്‍ 43+3ാം മിനിറ്റില്‍ പെനല്‍റ്റിയില്‍നിന്ന് എല്‍ദോര്‍ ഷൊമുറുദോവ് നേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT