മെസി  
Sports

മിസ് യൂ മെസി, ഗുഡ് ബൈ; അര്‍ജന്റീനയ്ക്കായി അവസാന ഗോള്‍; പത്താം മിനിറ്റില്‍ ആദരം; തകര്‍പ്പന്‍ വിജയം

71ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി മെസി വലയിലെത്തിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ബ്യൂനസ് അയേഴ്‌സ്: ഇതിഹാസതാരം മെസിയുടെ വിടവാങ്ങല്‍ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് വിജയം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് അര്‍ജന്റീനയുടെ വിജയം. മത്സരത്തിലെ അവസാനഗോള്‍ സ്വന്തം പേരിലെഴുതിയാണ് മെസി കളം വിട്ടത്. കളം നിറഞ്ഞുകളിച്ച മെസിയുടെ അസിസ്റ്റില്‍ 48ാം മിനിറ്റില്‍ നിക്കോളാസ് ഒട്ടോമെന്‍ഡിയാണ് ആദ്യ ഗോള്‍ നേടിയത്. അളന്നുമുറിച്ചുനല്‍കിയ കോര്‍ണര്‍ കിക്ക് അനായാസം ഓട്ടോമെന്‍ഡി വലയിലെത്തിച്ചു. 60ാം മിനിറ്റില്‍ നിക്കോ പാസ് രണ്ടാം ഗോള്‍ നേടി. 71ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി മെസി വലയിലെത്തിച്ചു. പിതാവിന്റെ മരണത്തെ തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റിലാണ് രാജ്യാന്തര കരിയര്‍ അവസാനിപ്പിക്കാന്‍ മെസി തീരുമാനിച്ചത്.

കഴിഞ്ഞ ലോകകപ്പില്‍ കീരീടം നഷ്ടമായെങ്കിലും അര്‍ജന്റീന ആരാധകര്‍ക്കു മുന്നില്‍ അവസാനമായി ഒരു മത്സരം കൂടി കളിക്കാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഇതിഹാസ താരത്തെ ടീമിലേക്കു തിരികെ വിളിക്കുകയായിരുന്നു. 2022ല്‍ ഫിഫ ലോകകപ്പ് വിജയിച്ച അര്‍ജന്റീന ടീമംഗങ്ങളും മെസ്സിക്കൊപ്പം കളിച്ചു രാജ്യാന്തര വിന്‍ഡോയില്‍ രണ്ടു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അര്‍ജന്റീന ബൊളീവിയയെയും (40), ബുര്‍ക്കിന ഫാസോയെയും (70) തോല്‍പിച്ച ശേഷമാണ് ബെനിനെ നേരിടുന്നത്.

നിറകണ്ണുകളോടെയാണ് മെസി സ്റ്റേഡിയത്തിലെത്തിയത്. പത്താംമിനിറ്റില്‍ കളി നിര്‍ത്തി സ്റ്റേഡിയം ഒന്നാകെ തങ്ങളുടെ പ്രിയപ്പെട്ട താരത്തിന് ആദരവ് അര്‍പ്പിച്ചു. അര്‍ജന്റീനയ്‌ക്കൊപ്പം രണ്ടു പതിറ്റാണ്ടിലേറെ നീണ്ട മെസ്സിയുടെ ഫുട്‌ബോള്‍ യാത്രയ്ക്കാണ് അവസാനമാവുന്നത്. 2005-ലാണ് മെസി ദേശീയ ടീമിനായി അരങ്ങേറ്റ മത്സരം കളിച്ചത്.

ദേശീയ ടീമിനായി 125 ഗോളുകളും 68 അസിസ്റ്റുകളുമുണ്ട്. 2022ലെ ഖത്തര്‍ ലോകകപ്പ് കിരീട നേട്ടമാണ് ഏറ്റവും സമ്മോഹന ഓര്‍മ. 2 കോപ്പ അമേരിക്ക കിരീടങ്ങളും ഒരു ഫൈനലിസിമ ട്രോഫിയും മെസി അര്‍ജന്റീനയ്ക്കായി നേടിയിട്ടുണ്ട്. 2008ല്‍ ഒളിംപിക് സ്വര്‍ണം, 2021ലും 2024ലും തുടരെ കോപ്പ കിരീടങ്ങള്‍. 2022ല്‍ ലോകകപ്പ്, 2022ല്‍ തന്നെ ഇറ്റലിയെ വീഴ്ത്തി ഫൈനലിസിമ കിരീടവും.

നൈജീരിയ, ടോഗോ, ബുര്‍ക്കിന ഫാസോ, നൈജര്‍ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ചെറിയ ആഫ്രിക്കന്‍ രാജ്യമാണ് മെസിയുടെ അവസാന എതിരാളികളായ ബെനിന്‍. ദി സ്‌ക്വിറല്‍സ് എന്ന് മുമ്പ് അറിയപ്പെട്ടിരുന്ന അവര്‍ പിന്നീട് ഔദ്യോ?ഗികമായ ദി ചീറ്റാസ് എന്നു മാറ്റി. മഞ്ഞയും പച്ചയും കലര്‍ന്ന ജേഴ്‌സിയാണ് ബെനിന്‍ താരങ്ങള്‍ പരമ്പരാ?ഗതമായി ധരിക്കുന്നത്.

Argentina vs Benin ARG 3-0 BEN - Lionel Messi scores to put Argentina in driving seat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഉത്തരാഖണ്ഡില്‍ 4.9 തീവ്രതയില്‍ ഭൂചലനം; ഡല്‍ഹിയില്‍ വിവിധ ഇടങ്ങളില്‍ പ്രകമ്പനം

Today's Rashi Phalam October 07|സുഹൃത്തിൽ നിന്ന് ലഭിക്കുന്ന വിവരം നിങ്ങളുടെ ആശങ്ക മാറ്റും, മാറ്റി വച്ചിരുന്ന ഒരു യാത്രയ്ക്ക് സാധ്യത തെളിയും

രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)