Leandro Paredes 
Sports

കിരീടം നേടി, പിന്നാലെ അര്‍ജന്റീന താരം പരേഡസ് കുഴഞ്ഞു വീണു (വിഡിയോ)

മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടെ പൊടുന്നനെ വീണ് ബോധരഹിതനായി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ബരാന്‍ക്വില: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ അര്‍ജന്റീന താരം ലിയാന്‍ഡ്രോ പരേഡസ് കുഴഞ്ഞു വീണു അബോധാവസ്ഥയിലായി. കോപ്പ സുഡാമേരിക്കാന കിരീടം നേടിയതിനു പിന്നാലെയാണ് ബോക്ക ജൂനിയേഴ്‌സ് താരമായ പരേഡസ് മാധ്യമങ്ങളോട് സംസാരിച്ചത്. അതിനിടെയാണ് ബോക്ക ജൂനിയേഴ്സ് നായകൻ കൂടിയായ പരേഡസ് കുഴഞ്ഞു വീണ് അബോധാവസ്ഥയില്‍ ആയത്. സ്റ്റേഡിയത്തിലെ ആരാധകരടക്കമുള്ളവര്‍ ആശങ്കപ്പെട്ടെങ്കിലും അല്‍പ്പ സമയത്തിനു ശേഷം താരം സാധാരണ നിലയിലായി. മെഡിക്കല്‍ സംഘം ഉടന്‍ തന്നെ എത്തി പ്രാഥമിക ചികിത്സ നല്‍കി. പിന്നീട് തനിയെ ഡ്രസിങ് റൂമിലേക്ക് മടങ്ങിയതും ആശ്വാസമായി.

കൊളംബിയയിലെ ബരാന്‍ക്വിലയിലാണ് ഫൈനല്‍ അരങ്ങേറിയത്. പ്രദേശത്തെ കടുത്ത ചൂടും ഈര്‍പ്പം കെട്ടിനിന്ന കാലാസ്ഥയും പരേഡസിനെ ശാരീരികമായി തളര്‍ത്തി. അസ്വസ്ഥതകളെ തുടര്‍ന്നു മത്സരത്തിന്റെ 58ാം മിനിറ്റില്‍ താരത്തെ പരിശീലകന്‍ പിന്‍വലിക്കുകയും ചെയ്തു.

ആദ്യ പകുതിയുടെ അവസാന നിമിഷത്തില്‍ പരേഡസിനു തലചുറ്റല്‍ അനുഭവപ്പെടുന്നതായി പറഞ്ഞിരുന്നുവെന്നു പരിശീലകന്‍ റൊഡോള്‍ഫോ അരുവാബരേന വ്യക്തമാക്കി. ഇടവേളയില്‍ ആശ്വാസം ലഭിച്ചെങ്കിലും രണ്ടാം പകുതിയില്‍ പത്ത് മിനിറ്റ് പിന്നിട്ടതോടെ പരേഡസ് വീണ്ടും ക്ഷീണിതനായി. ഇതോടെയാണ് അദ്ദേഹത്തെ പിന്‍വലിച്ചത്.

കോപ്പ സുഡാമേരിക്കാന ഫൈനലില്‍ അത്‌ലറ്റിക്കോ മിനെയ്‌റോയെ 2-0ത്തിനു വീഴ്ത്തിയാണ് ബോക ജൂനിയേഴ്‌സ് കിരീടം പിടിച്ചെടുത്തത്. മത്സരത്തിനു ശേഷം തത്സമയ ടെലിവിഷന്‍ അഭിമുഖം നല്‍കുകയായിരുന്നു താരം. അതിനിടെയാണ് 32കാരന്‍ ബാലന്‍സ് നഷ്ടപ്പെട്ട് ക്യാമറയ്ക്ക് മുന്നിലേക്ക് കുഴഞ്ഞു വീണ് ബോധരഹിതനായി.

വീഴുന്നതു തടയാന്‍ അഭിമുഖം നടത്തിയ മാധ്യമപ്രവര്‍ത്തകന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും താരം നിലത്തേക്ക് പതിച്ചിരുന്നു. ഉടന്‍ തന്നെ മെഡിക്കല്‍ സംഘവും മറ്റ് സുരക്ഷാ ജീവനക്കാര്‍ അടക്കമുള്ളവരും ഓടിയെത്തി സഹായം നല്‍കി. അല്‍പ്പ സമയത്തിനുള്ളില്‍ തന്നെ താരം സ്വബോധത്തിലേക്ക് തിരിച്ചെത്തി.

Argentina midfielder Leandro Paredes fainted during a live television interview after Boca Juniors' Copa Sudamericana triumph. The incident prompted immediate medical attention, with reports suggesting a drop in blood pressure

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെസി വേണുഗോപാലിനെതിരെ പോരിനുറച്ച് മുസ്ലീം ലീഗ്; രാഹുൽ ഗാന്ധിക്ക് പരാതി നൽകി, കോൺഗ്രസിൽ ഗ്രൂപ്പ് യുദ്ധം രൂക്ഷം

'മിണ്ടാതിരിക്കൂ..!'; ഷാരൂഖ് ഖാനെ പരസ്യമായി അപമാനിച്ച് അനന്ത് അംബാനി? ചര്‍ച്ചയായി വിഡിയോ

തിരുപ്പരന്‍കുണ്‍ട്രം ദീപം തെളിക്കല്‍ അനുമതി പുനഃപരിശോധിക്കണം; തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

10 മിനിറ്റിൽ ഈന്തപ്പഴം കൊണ്ട് അച്ചാർ ഇടാം, റെസിപ്പി

'സീത മാത്രമല്ല നിത്യയും ഞെ‌ട്ടിച്ചു'! സായ് പല്ലവിയെ തേടി കരൺ ജോഹറും യഷ് രാജ് ഫിലിംസും; വമ്പൻ ഓഫറുകളെന്ന് റിപ്പോർട്ട്