അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഫോട്ടോ: ട്വിറ്റര്‍
Sports

അരുണാചലിനെ തൂത്തെറിഞ്ഞ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍; ആദ്യ അഞ്ചുവിക്കറ്റ് നേട്ടം

രഞ്ജി ട്രോഫിയില്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറിന് അഞ്ചുവിക്കറ്റ് നേട്ടം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: രഞ്ജി ട്രോഫിയില്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറിന് അഞ്ചുവിക്കറ്റ് നേട്ടം. ഗോവയ്ക്ക് വേണ്ടി കളിക്കുന്ന യുവ പേസര്‍ അരുണാചല്‍ പ്രദേശിനെതിരെയുള്ള മത്സരത്തിലാണ് വിക്കറ്റ് വേട്ട നടത്തിയത്. ഒന്‍പത് ഓവര്‍ പന്തെറിഞ്ഞ ഇടങ്കയ്യന്‍ പേസര്‍ 25 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ആദ്യ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ഇതില്‍ മൂന്ന് മെയ്ഡന്‍ ഓവറുകളും ഉള്‍പ്പെടുന്നു.

17-ാമത്തെ ഫസ്റ്റ് ക്ലാസ് മത്സരത്തിലാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കറിന്റെ നേട്ടം. അരുണാചല്‍ പ്രദേശ് ബാറ്റിങ് നിരയെ തകര്‍ത്തെറിയുന്നതില്‍ നിര്‍ണായക പങ്കാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ വഹിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത അരുണാചല്‍ 30.3 ഓവറില്‍ 84 റണ്‍സെടുത്തു പുറത്തായി. 25 പന്തില്‍ 25 റണ്‍സെടുത്തു പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ നബാം അബോയാണ് അരുണാചല്‍ പ്രദേശിന്റെ ടോപ് സ്‌കോറര്‍. രണ്ടാം ഓവറിലെ അവസാന പന്തില്‍ ഓപ്പണര്‍ നബാം ഹചാങ്ങിനെ പൂജ്യത്തില്‍ ബോള്‍ഡാക്കിയാണ് അര്‍ജുന്‍ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്.

12-ാം ഓവറിലെ രണ്ടും മൂന്നും പന്തുകളില്‍ ഓപ്പണര്‍ ഒബി (30 പന്തില്‍ 22), ജയ് ഭവ്‌സര്‍ (പൂജ്യം) എന്നിവരെയും അര്‍ജുന്‍ വീഴ്ത്തിയതോടെ അരുണാചല്‍ പ്രതിരോധത്തിലായി. പിന്നീട് ചിന്‍മയ് ജയന്ത പാട്ടില്‍ (34 പന്തില്‍ മൂന്ന്), മൊജി (23 പന്തില്‍ ഒന്ന്) എന്നിവരും അര്‍ജുന് മുന്നില്‍ മുട്ടുമടക്കി. ആഭ്യന്തര ക്രിക്കറ്റില്‍ അവസരങ്ങള്‍ കുറഞ്ഞതോടെയാണ് മുംബൈ താരമായിരുന്ന അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ ഗോവയിലേക്കു മാറിയത്. തുടര്‍ച്ചയായി തിളങ്ങിയതോടെ ഗോവയുടെ വിശ്വസ്തനായ ബൗളറായി മാറാന്‍ അര്‍ജുന് സാധിച്ചു. അരുണാചല്‍ പ്രദേശിനെതിരെയുള്ള മത്സരത്തിന് മുന്‍പ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 16 മത്സരങ്ങള്‍ കളിച്ചിട്ടുള്ള അര്‍ജുന്‍ 32 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 49 റണ്‍സ് വഴങ്ങി നാലുവിക്കറ്റ് നേടിയതാണ് ഇതിന് മുന്‍പത്തെ നേട്ടം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

അമേരിക്ക - ഇറാന്‍ സമാധാന കരാര്‍ ഇന്ത്യയ്ക്ക് നേട്ടമാകുമോ?; ഹോര്‍മുസ് തുറക്കുന്നതുകൊണ്ട് സാധാരണക്കാരന് എന്തു ഗുണം?; എണ്ണ വിലയിലും ചാബഹാര്‍ തുറമുഖത്തിലും പ്രതീക്ഷ

കുരുക്കായത് കാമുകന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസ്; ഇന്‍ഷുറന്‍സ് തുകയ്ക്കായി സൈനികനായ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

SCROLL FOR NEXT