Year Ender 2025  
Sports

Year Ender 2025| സ്വപ്‌നം സാധ്യമാക്കി നീരജ്; ഡുപ്ലാന്റിസിന്റെ ആകാശ യാത്രകള്‍, ട്രാക്കില്‍ വീണ്ടും ജമൈക്കന്‍ വേഗം

2025ലെ അത്‌ലറ്റിക്‌സ്

സമകാലിക മലയാളം ഡെസ്ക്

പോള്‍ വാള്‍ട്ടില്‍ സ്വീഡന്റെ അര്‍മാന്‍ഡ് ഡുപ്ലാന്‍ഡിസ് തന്റെ തന്നെ ലോക റെക്കോര്‍ഡ് 4 തവണ തിരുത്തിയെഴുതിയ വര്‍ഷം... ഇന്ത്യയുടെ സൂപ്പര്‍ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര കരിയറിലാദ്യമായി 90 മീറ്റര്‍ താണ്ടിയ വര്‍ഷം... അത്‌ലറ്റിക്‌സില്‍ പുതിയ വേഗക്കാരന്‍ ഉസൈന്‍ ബോള്‍ട്ടിന്റെ നാട്ടില്‍ നിന്നു വീണ്ടും ഉദയം ചെയ്യുന്നതു കണ്ട 2025.

പറക്കും മോണ്ടോ...

26കാരനായ അര്‍മാന്‍ഡ് ഡുപ്ലാന്‍ഡിസ് പോള്‍ വാള്‍ട്ടില്‍ അപരാജിതനായി നിലകൊള്ളുന്നതിനു സാക്ഷ്യം പറഞ്ഞാണ് 2025 കടന്നു പോകുന്നത്. ഇത്തവണ നാല് തവണയാണ് താരം സ്വന്തം റെക്കോര്‍ഡ് തിരുത്തിയെഴുതിയത്. സെപ്റ്റംബറില്‍ ടോക്യോയില്‍ നടന്ന ലോക അത്‌ലറ്റിക്‌സ് പോരാട്ടത്തിലാണ് താരത്തിന്റെ മിന്നും പ്രകടനം കണ്ടത്.

ഫെബ്രുവരിയില്‍ 6.27 മീറ്റര്‍ താണ്ടി റെക്കോര്‍ഡ് 11ാം തവണ തിരുത്തിയാണ് താരം 2025ലെ മുന്നേറ്റം തുടങ്ങിയത്. ജൂണില്‍ 6.28 ആയി റെക്കോര്‍ഡ് പുതുക്കി. ഓഗസ്റ്റില്‍ 13ാം തവണയും റെക്കോര്‍ഡ് തിരുത്തി താരം കുതിപ്പ് തുടര്‍ന്നു.

6.29 മീറ്ററാണ് ഉയര്‍ന്നത്. പിന്നീടാണ് സെപ്റ്റംബറില്‍ വീണ്ടും മികവ് കാണിച്ചത്. താരം 6.30 മീറ്ററാണ് ഇത്തവണ പുതുക്കിയാണ് ലോക പോരിലെ മിന്നും പ്രകടനം.

90 മീറ്റര്‍ താണ്ടി... പക്ഷേ

ഇന്ത്യയുടെ ഗോള്‍ഡന്‍ ബോയ് രണ്ട് തവണ ഒളിംപിക്‌സ് മെഡല്‍ നേടിയ സൂപ്പര്‍ ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയെ സംബന്ധിച്ച് സമ്മിശ്രമായിരുന്നു 2025ലെ പ്രകടനം. ഡയമണ്ട് ലീഗുകളില്‍ താരം മികച്ച പ്രകടനം നടത്തി. 90 മീറ്റര്‍ ആദ്യമായി താണ്ടി. എന്നാല്‍ ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ താരത്തിനു നിരാശയായിരുന്നു. പരിക്കിന്റെ പ്രശ്‌നങ്ങളുമായി ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ജാവലിന്‍ എറിഞ്ഞ താരത്തിനു എട്ടാം സ്ഥാനത്താണ് മത്സരം അവസാനിപ്പിക്കാന്‍ സാധിച്ചത്.

കരിയറില്‍ ഏറെ കാലമായി സ്വപ്‌നം കണ്ട 90 മീറ്റര്‍ താണ്ടാനുള്ള താരത്തിന്റെ ശ്രമം ഇത്തവണ വിജയം കണ്ടു. മെയ് മാസത്തില്‍ ദോഹ ഡയമണ്ട് ലീഗില്‍ താരം 90.23 മീറ്റര്‍ ദൂരേയ്ക്ക് താരം കരിയറില്‍ ആദ്യമായി ജാവലിന്‍ പായിച്ചു. ടൂര്‍ണമെന്റില്‍ താരം രണ്ടാം സ്ഥാനത്താണ് ഫിനിഷ്‌ ചെയ്തത്.

ഒബ്ലീകിന്റെ വേഗം...

ജമൈക്കയുടെ ഒബ്ലീക് സെവില്‍ ലോകത്തിലെ പുതിയ വേഗ താരമായി അടയാളം വച്ച വര്‍ഷം. ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പുരുഷന്‍മാരുടെ 100 മീറ്ററില്‍ താരം 9.77 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണം സ്വന്തമാക്കുകയായിരുന്നു. 2016ല്‍ ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ട് സ്വര്‍ണം നേടിയ ശേഷം ഇതാദ്യമായാണ് ഇത്തവണ ഒരു ജമൈക്കന്‍ താരം നേട്ടത്തിലെത്തിയത്. മത്സരം കാണാന്‍ ബോള്‍ട്ടും ഗാലറിയിലുണ്ടായിരുന്നു. താരത്തെ സാക്ഷിയാക്കിയാണ് ഒബ്ലീകിന്റെ സുവര്‍ണ നേട്ടം.

24കാരനായ ജമൈക്കന്‍ താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സമയം കൂടിയാണ് ഈ പ്രകടനം. കടുത്ത പോരാണ് ഫൈനലില്‍ കണ്ടത്. ജമൈക്കയുടെ തന്നെ കിഷെയ്ന്‍ തോംപ്‌സനെയാണ് ഒബ്ലീക് സെവില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. നിലവിലെ ലോക ചാംപ്യന്‍ അമേരിക്കയുടെ നോഹ് ലെയ്ല്‍സിനാണ് വെങ്കലം.

Year Ender 2025: This defeat in the World Athletics Championships also marked the end of Neeraj Chopra's impressive 33-event podium st.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള: കടകംപള്ളി സുരേന്ദ്രന്‍ ചോദ്യമുനയില്‍, പ്രശാന്തിന്റെയും മൊഴിയെടുത്തു

Year Ender 2025 |ദിലീപും പിന്നെ ഭഭബയും; 'വെട്ട്' കിട്ടിയ 'എംപുരാൻ'; മറഞ്ഞുപോയ ശ്രീനി; തിരശ്ശീലയ്ക്ക് അകത്തും പുറത്തും

എയറോനോട്ടിക്കൽ ഡെവലപ്‌മെന്റ് ഏജൻസിയിൽ അവസരം; 42 ഒഴിവ്, 59,276 വരെ ശമ്പളം

'അറിയാവുന്ന കാര്യങ്ങളെല്ലാം പറഞ്ഞു'; എസ്‌ഐടി കടകംപള്ളിയെ ചോദ്യം ചെയ്തത് രണ്ടു മണിക്കൂര്‍

'സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് വയ്യാതായി, അമ്മ പറയുന്നത് എനിക്ക് മനസ്സിലാകും; മോഹന്‍ലാല്‍ അന്ന് പറഞ്ഞത്

SCROLL FOR NEXT