armand duplantis x
Sports

'ഉയരങ്ങളിലൂടെ'... വീണ്ടും ഡുപ്ലാന്റിസ്; ലോക റെക്കോര്‍ഡ് തിരുത്തി 14ാം വട്ടവും! (വിഡിയോ)

ലോക ചാംപ്യന്‍ഷിപ്പില്‍ ഹാട്രിക്ക് സ്വര്‍ണം

സമകാലിക മലയാളം ഡെസ്ക്

ടോക്യോ: 14ാം വട്ടവും പോള്‍ വാള്‍ട്ടിലെ സ്വന്തം ലോക റെക്കോര്‍ഡ് തിരുത്തി സ്വീഡന്റെ അര്‍മാന്‍ഡ് ഡുപ്ലാന്റിസ്. ലോക ചാംപ്യന്‍ഷിപ്പിലാണ് താരത്തിന്റെ പുത്തന്‍ റെക്കോര്‍ഡ് തിരുത്തല്‍ പ്രകടനം. ലോക ചാംപ്യന്‍ഷിപ്പില്‍ പോള്‍ വാള്‍ട്ടില്‍ ഹാട്രിക്ക് സ്വര്‍ണമെന്ന നേട്ടത്തിലും താരമെത്തി.

6.30 മീറ്റര്‍ താണ്ടിയാണ് ഇത്തവണ താരം ലോക റെക്കോര്‍ഡ് തിരുത്തി സ്വര്‍ണം സ്വന്തമാക്കിയത്. കഴിഞ്ഞ മാസം ബുഡാപെസ്റ്റില്‍ നടന്ന പോരാട്ടത്തില്‍ താരം 6.29 മീറ്റര്‍ താണ്ടി 13ാം വട്ടം റെക്കോര്‍ഡ് തിരുത്തിയിരുന്നു. ഒരു മാസം പിന്നിടുമ്പോഴാണ് 14ാം തവണയും റെക്കോര്‍ഡ് തിരുത്തിയുള്ള പറക്കല്‍.

2020ല്‍ 16.17 മീറ്റര്‍ താണ്ടിയാണ് താരം ആദ്യമായി ലോക റെക്കോര്‍ഡ് സ്വന്തമാക്കുന്നത്. അതേവര്‍ഷം 16.18 ആക്കി റെക്കോര്‍ഡ് പുതുക്കി. പിന്നീട് 2022ല്‍ മൂന്ന് തവണയും 23ല്‍ രണ്ട് തവണയും 24ല്‍ മൂന്ന് തവണയും താരം റെക്കോര്‍ഡ് തിരുത്തി. ഈ വര്‍ഷം ഇത് നാലാം തവണയാണ് താരം റെക്കോര്‍ഡ് പുതുക്കുന്നത്.

ഡുപ്ലാന്റിസിന്റെ റെക്കോര്‍ഡ് തിരുത്തല്‍ പ്രകടനങ്ങള്‍ ഇതുവരെ

2020: 6.17 മീറ്റര്‍

2020: 6.18 മീറ്റര്‍

2022: 6.19 മീറ്റര്‍

2022: 6.20 മീറ്റര്‍

2022: 6.21 മീറ്റര്‍

2023: 6.22 മീറ്റര്‍

2023: 6.23 മീറ്റര്‍

2024: 6.24 മീറ്റര്‍

2024: 6.25 മീറ്റര്‍

2024: 6.26 മീറ്റര്‍

2025: 6.27 മീറ്റര്‍

2025: 6.28 മീറ്റര്‍

2025: 6.29 മീറ്റര്‍

2025: 6.30 മീറ്റര്‍

armand duplantis: Mondo Duplantis turned Tokyo into his stage once more. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജമാ അത്തെ ഇസ്ലാമി കറ കളഞ്ഞ വര്‍ഗീയവാദികള്‍, കൂടിക്കാഴ്ച നടത്തി; ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല: മുഖ്യമന്ത്രി

ഇക്കാര്യം ചെയ്തില്ലേ?, ഇനി ദിവസങ്ങൾ മാത്രം; പാൻകാർഡ് പ്രവർത്തനരഹിതമാകും

വീണ്ടും... വീണ്ടും... മെസി മാജിക്ക്, ട്രോഫി നമ്പര്‍ 48! ചരിത്രത്തിലാദ്യമായി ഇന്റര്‍ മയാമിയ്ക്ക് എംഎല്‍എസ് കിരീടം (വിഡിയോ)

അത്താഴം അത്ര സിംപിൾ അല്ല, കഴിക്കേണ്ടതും ഒഴിവാക്കേണ്ടതും

സുരേഷ് ഗോപി മടക്കി അയച്ച കൊച്ചുവേലായുധൻ പുതിയ വീട്ടിലേക്ക്; നിര്‍മ്മിച്ച് നല്‍കി സിപിഎം- വിഡിയോ

SCROLL FOR NEXT