Armand Duplantis x
Sports

ഡുപ്ലാന്റിസ് വീണ്ടും പറന്നു; ലോക ഇന്‍ഡോര്‍ പോരാട്ടത്തില്‍ തുടരെ നാലാം സ്വര്‍ണം; ബുബ്കയുടെ റെക്കോര്‍ഡിനൊപ്പം

സ്വന്തം ലോക റെക്കോര്‍ഡ് ഇത്തവണ തിരുത്താനായില്ല. മീറ്റ് റെക്കോര്‍ഡോടെ സുവര്‍ണ നേട്ടം

സമകാലിക മലയാളം ഡെസ്ക്

വാര്‍സോ: പോള്‍ വാള്‍ട്ടില്‍ സ്വന്തം ലോക റെക്കോര്‍ഡ് നിരന്തരം തിരുത്തുന്ന സ്വീഡന്റെ അര്‍മാന്‍ഡ് ഡുപ്ലാന്റിസിന് തുടരെ നാലാം വട്ടവും ലോക ഇന്‍ഡോര്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്‌സില്‍ സ്വര്‍ണം. പോളണ്ടില്‍ നടന്ന ലോക അത്‌ലറ്റിക്‌സ് ഇന്‍ഡോര്‍ ചാംപ്യന്‍ഷിപ്‌സില്‍ താരം 6.25 മീറ്റര്‍ താണ്ടിയാണ് സ്വര്‍ണം നേട്ടം ആവര്‍ത്തിച്ചത്.

പോള്‍ വാള്‍ട്ടിലെ വിഖ്യാത താരം സെര്‍ജി ബുബ്കയുടെ തുടരെ നാല് ഇന്‍ഡോര്‍ ചാംപ്യന്‍ഷിപ്‌സ് സ്വര്‍ണമെന്ന നേട്ടത്തിനൊപ്പവും ഡുപ്ലാന്റിസ് എത്തി.

ഈ മാസം തുടക്കത്തില്‍ 15ാം വട്ടവും ലോക റെക്കോര്‍ഡ് തിരുത്തിയ ഡുപ്ലാന്റിസിന് 16ാം തവണ നേട്ടം തിരുത്താന്‍ സാധിച്ചില്ല. എന്നാല്‍ മീറ്റ് റെക്കോര്‍ഡോടെയാണ് താരത്തിന്റെ സ്വര്‍ണക്കുതിപ്പ്.

ലോക ചാംപ്യനും ഒളിംപിക്‌സ് ചാംപ്യനുമായ ഡുപ്ലാന്റിസ് ആദ്യ ശ്രമത്തില്‍ 5.50 മീറ്ററും രണ്ടാം ശ്രമത്തില്‍ 5.58 മീറ്ററും പിന്നിട്ടും. കടുത്ത പോരാട്ടമാണ് താരത്തിനു നേരിടേണ്ടി വന്നത്. എങ്കിലും അന്തിമ വിജയം സ്വീഡിഷ് താരത്തിനു തന്നെയായി.

ഡുപ്ലാന്റിസിന്റെ 15 ലോക റെക്കോര്‍ഡ് പ്രകടനങ്ങള്‍

6.17 മീ- ഫെബ്രുവരി 08, 2020

6.18 മീ- ഫെബ്രുവരി 15, 2020

6.19 മീ- മാര്‍ച്ച് 07, 2022

6.20 മീ- മാര്‍ച്ച് 20, 2022

6.21 മീ- ജൂലൈ 24, 2022

6.22 മീ- ഫെബ്രുവരി 25, 2023

6.23 മീ- സെപ്റ്റംബര്‍ 17, 2023

6.24 മീ- ഏപ്രില്‍ 20, 2024

6.25 മീ- ഓഗസ്റ്റ് 05, 2024

6.26 മീ- ഓഗസ്റ്റ് 25, 2024

6.27 മീ- ഫെബ്രുവരി 28, 2025

6.28 മീ- ജൂണ്‍ 15, 2025

6.29 മീ- ഓഗസ്റ്റ് 12, 2025

6.30 മീ- സെപ്റ്റംബര്‍ 15, 2025

6.31 മീ- മാര്‍ച്ച് 12 2026

Armand Duplantis opened the competition, sailing over 5.50m, and then clinched the pole vault indoor world title with a best vault of 6.25m

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബിജെപി അല്‍പം വളര്‍ന്നിട്ടുണ്ട്, ഇത്തവണയും സീറ്റ് കിട്ടില്ല'; ഡീല്‍ ആരോപണം കോണ്‍ഗ്രസിന്റെ മുന്‍കൂര്‍ ജാമ്യമെടുക്കലെന്ന് പിണറായി വിജയന്‍

വിമാന ടിക്കറ്റ് നിരക്ക് ഇന്നു മുതല്‍ ഉയരും, കേന്ദ്രം നിയന്ത്രണം പിന്‍വലിച്ചു

ശബരിമല യുവതീ പ്രവേശനം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് സുപ്രീംകോടതിയിൽ വാ​ദങ്ങൾ സമർപ്പിക്കും

നിയമസഭാ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക നല്‍കാനുള്ള അവസാന തീയതി ഇന്ന്, ചുട്ടുപൊള്ളി കേരളം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

മൈസൂരുവില്‍ ബസ് അപകടം, നാല് മലയാളികൾ മരിച്ചു; അപകടത്തില്‍പ്പെട്ടത് കോഴിക്കോട് - ബംഗളൂരു സ്ലീപ്പര്‍ ബസ്

SCROLL FOR NEXT