മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരായ മത്സരത്തിലെ ജയം ആഘോഷിക്കുന്ന ആഴ്സണല്‍ താരങ്ങള്‍ ട്വിറ്റര്‍
Sports

മാഞ്ചസ്റ്ററിനെ വീഴ്ത്തി, ഗണ്ണേഴ്‌സ് പ്രീമിയര്‍ ലീഗ് കിരീടത്തിന് അരികെ; തൊട്ടു പിന്നാലെ സിറ്റി

മറുപടിയില്ലാത്ത ഒറ്റ ഗോളിനു ആഴ്‌സണ്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തകര്‍ത്തു

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീട പോരാട്ടം ക്ലൈമാക്‌സിലേക്ക്. ഇന്നലെ ഓള്‍ഡ് ട്രഫോര്‍ഡില്‍ ആഴ്‌സണല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ഇന്നലെ വീഴ്ത്തി അവര്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് ആഴ്‌സണ്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തകര്‍ത്തത്.

കളി തുടങ്ങി 20ാം മിനിറ്റില്‍ തന്നെ ഗണ്ണേഴ്‌സ് മാഞ്ചസ്റ്ററിനെ ഞെട്ടിച്ചു. ലിയാന്‍ഡ്രോ ട്രൊസാര്‍ഡാണ് ഗോള്‍ നേടിയത്. പിന്നീട് ഗോളൊന്നും പിറന്നില്ല. ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ പീരങ്കിപ്പട സുരക്ഷിത വിജയവുമായി ഒന്നാം സ്ഥാനത്തേക്ക്.

ഈ സീസണിലെ പ്രീമിയര്‍ ലീഗ് കിരീടം ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകളില്‍ ആര് നേടുമെന്നതു മാത്രമാണ് ഇനി അറിയേണ്ടത്. ലീഗില്‍ ആഴ്‌സണലിനു ശേഷിക്കുന്നത് ഒരു മത്സരം. മാഞ്ചസ്റ്റര്‍ സിറ്റിക്ക് ശേഷിക്കുന്നത് രണ്ട് പോരാട്ടങ്ങള്‍.

നിലവില്‍ 37 കളിയില്‍ 86 പോയിന്റാണ് ആഴ്‌സണലിനു. സിറ്റിക്ക് 36 കളിയില്‍ 85 പോയിന്റ്. ഇരു ടീമുകളും തമ്മില്‍ ഒറ്റ പോയിന്റ് വ്യത്യാസം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കിരീട സാധ്യതകള്‍ ഇങ്ങനെ

ആഴ്‌സണല്‍ അവസാന മത്സരം സ്വന്തം തട്ടകത്തില്‍ എവര്‍ട്ടനെതിരെ കളിക്കും. ഇതും ജയിച്ചാല്‍ അവര്‍ക്ക് 89 പോയിന്റുകള്‍. സിറ്റിക്ക് ടോട്ടനം, വെസ്റ്റ് ഹാം ടീമുകള്‍ക്കെതിരെയാണ് ഇനി പോരാട്ടങ്ങള്‍. അവര്‍ രണ്ട് കളിയും ജയിച്ചാല്‍ കിരീടം സിറ്റിക്ക്. രണ്ട് കളിയും തോറ്റാല്‍ ആഴ്‌സണല്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരാകും.

സിറ്റി അടുത്ത രണ്ട് മത്സരങ്ങളില്‍ ഒന്ന് തോല്‍ക്കുകയും ഒന്ന് ജയിക്കുകയും ആഴ്‌സണല്‍ അവസാന പോരാട്ടം ജയിക്കുകയും ചെയ്താല്‍ കിരീടം ഗണ്ണേഴ്‌സിനു. സിറ്റി ഇനിയുള്ള രണ്ടും ആഴ്‌സണല്‍ തങ്ങളുടെ അവസാന മത്സരവും തോറ്റാലും കിരീടം ആഴ്‌സണലിനു തന്നെ.

സിറ്റി ഒരു മത്സരം ജയിച്ചും ഒരു മത്സരം സമനിലയില്‍ ആവുകയും ആഴ്‌സണല്‍ അവസാന മത്സരം ജയിക്കുകയും ചെയ്താല്‍ കിരീട നിര്‍ണയം ഗോള്‍ വ്യത്യാസം കണക്കാക്കി ആയിരിക്കും. നിലവിലെ കണക്കില്‍ ആഴ്‌സണലാണ് ഗോള്‍ വ്യത്യാസത്തില്‍ മുന്നില്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT