മുംബൈ: സമൂഹമാധ്യമങ്ങളിൽ വ്ലോഗ് പോസ്റ്റ് ചെയ്യുന്നതിൽ നിന്ന് പഞ്ചാബ് കിങ്സ് താരം അർഷ്‌ദീപ് സിങിനെ ബിസിസിഐ വിലക്കി. മത്സരങ്ങൾക്കായി ടീം ഹൈദരാബാദിലേക്ക് യാത്ര ചെയ്യുന്നതിനിടെ അർഷ്‌ദീപ് ഒരു വ്ലോഗ് ചിത്രീകരികരിച്ചിരുന്നു. ഇതിൽ സഹതാരം യുസ്‍വേന്ദ്ര ചഹൽ ഇ–സിഗരറ്റ് (വേപ്) ദൃശ്യങ്ങൾ ഉൾപ്പെട്ടിരുന്നു. ഇതിനെതിരെ വലിയ വിമർശനം ഉയർന്നതോടെയാണ് ബിസിസിഐയുടെ ഇടപെടൽ.
ഐപിഎൽ മത്സരങ്ങൾക്കായിപഞ്ചാബ് ടീം അംഗങ്ങൾ വിമാനത്തിൽ സഞ്ചരിക്കുന്നതിനിടെയാണ് അർഷ്‌ദീപ് വ്ലോഗ് ചിത്രീകരിച്ചത്. സഹതാരങ്ങളോടെ കുസൃതി നിറഞ്ഞ ചോദ്യങ്ങൾ ചോദിക്കുന്നതായിരുന്നു വ്ലോഗിന്റെ ഉള്ളടക്കം. ഈ വ്ലോഗിനിടയിലാണ് ചഹൽ ഇ–സിഗരറ്റ് ഉപയോഗിക്കുന്നത് ആരാധകർ കണ്ടെത്തിയത്. ഇതിനെതിരെ വലിയ വിമർശനവുമായി ആരാധകർ രംഗത്ത് എത്തിയതോടെ അർഷ്‌ദീപ് സാമൂഹിക മാധ്യമങ്ങളിൽ നിന്ന് വിഡിയോ നീക്കം ചെയ്തു.
എന്നാൽ, ഈ വിഡിയോയുടെ സ്ക്രീൻ റെക്കോർഡിങ്ങുകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 2019 മുതൽ ഇന്ത്യയിൽ ഇ –സിഗരറ്റുകൾ നിരോധിച്ചിട്ടുണ്ട്. വിഷയത്തിൽ താരങ്ങളോ, പഞ്ചാബ് കിങ്സ് മാനേജ്‍മെന്റോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഐപിഎൽ സീസണൽ അവസാനിക്കുന്നതു വരെയാണ് വ്ലോഗുകൾ എടുക്കുന്നതിൽ നിന്ന് അർഷ്‌ദീപിനെ ബിസിസിഐ വിലക്കിയിരിക്കുന്നത് എന്നാണ് സൂചന.
നേരത്തെ, ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ ഡ്രസ്സിങ് റൂമില്‍ നിന്ന് ഇ-സിഗരറ്റ് ഉപയോഗിച്ചിരുന്നു. കാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞതോടെ സംഭവം വന്‍ ചര്‍ച്ചയായി മാറി. ഒടുവിൽ ബിസിസിഐ താരത്തിന് മാച്ച് ഫീയുടെ 25 ശതമാനം പിഴ ചുമത്തുകയും ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates