അര്‍ഷ്ദീപ് സിങ്/ഫോട്ടോ: എഎഫ്പി 
Sports

'അര്‍ഷ്ദീപ് സിങ് ഇന്ത്യയുടെ അഭിമാനം'; പിന്തുണയുമായി ബിജെപി 

രവി ബിഷ്‌നോയ് എറിഞ്ഞ ഓവറില്‍ പാക് താരം ആസിഫ് അലിയെ പുറത്താക്കാന്‍ സാധിക്കുമായിരുന്ന സിറ്റര്‍ അര്‍ഷ്ദീപ് നഷ്ടപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: പാകിസ്ഥാനെതിരായ മത്സരത്തിന് പിന്നാലെ ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങിന് പിന്തുണയുമായി ബിജെപി. അര്‍ഷ്ദീപ് ഇന്ത്യയുടെ അഭിമാനമാണെന്ന് ബിജെപി നാഷണല്‍ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ് പറഞ്ഞു.

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാന്‍ ഇന്നിങ്‌സിന്റെ 18ാം ഓവറില്‍ അര്‍ഷ്ദീപ് ക്യാച്ച് നഷ്ടപ്പെടുത്തിയതോടെയാണ് താരത്തിനെതിരെ അധിക്ഷേപങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശക്തമായത്. രവി ബിഷ്‌നോയ് എറിഞ്ഞ ഓവറില്‍ പാക് താരം ആസിഫ് അലിയെ പുറത്താക്കാന്‍ സാധിക്കുമായിരുന്ന സിറ്റര്‍ അര്‍ഷ്ദീപ് നഷ്ടപ്പെടുത്തി. 

ക്യാച്ച് നഷ്ടപ്പെടുത്തിയതിന് പിന്നാലെ അര്‍ഷ്ദീപ് ഖാലിസ്ഥാനിയാണ് എന്ന് വിക്കിപ്പീഡിയയില്‍ ഉള്‍പ്പെടെ ചിലര്‍ തിരുത്തി എഴുതി. അര്‍ഷ്ദീപ് ക്യാച്ച് നഷ്ടുപ്പെടുത്തിയതിന് പിന്നില്‍ പാകിസ്ഥാന്‍ ചാരസംഘടനയാണ് എന്നുള്‍പ്പെടെ പ്രതികരണങ്ങള്‍ ഉയര്‍ന്നു. 

എന്നാല്‍ അര്‍ഷ്ദീപ് പഞ്ചാബില്‍ നിന്ന് വളര്‍ന്ന് വരുന്ന താരമാണെന്നും ഓരോ ഇന്ത്യക്കാരനും അര്‍ഷ്ദീപിന് ഒപ്പമാണ് നില്‍ക്കുന്നതെന്നും ബിജെപി ദേശിയ ജനറല്‍ സെക്രട്ടറി പറഞ്ഞു. അര്‍ഷ്ദീപിന് എതിരെ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

SCROLL FOR NEXT