ആരീന സബലെങ്ക എക്‌സ്‌
Sports

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഗ്രാന്‍സ്‌ലാം കീരീടം സബലെങ്കയ്ക്ക്

ഫൈനലില്‍ ചൈനയുടെ ചെങ് ചിന്‍വെന്നിനെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സബലെങ്ക കീഴടക്കിയത്.

Author : സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഗ്രാന്‍സ്‌ലാം കീരീടം ബെലൂറസ് താരം ആരീന സബലെങ്കയ്ക്ക്. ഫൈനലില്‍ ചൈനയുടെ ചെങ് ചിന്‍വെന്നിനെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സബലെങ്ക കീഴടക്കിയത്. സ്‌കോര്‍ 6-3, 6-2.

സബലെങ്കയുടെ തുടര്‍ച്ചായ രണ്ടാം ഗ്രാന്‍സ്‌ലാം കീരീടമാണിത്. കസഖ്സ്ഥാന്റെ എലേന റീബക്കീനയെ തോല്‍പിച്ചായിരുന്നു കഴിഞ്ഞ വര്‍ഷം സബലെങ്ക ആദ്യ കിരീടം നേടിയത്.ടൂര്‍ണമെന്റിലുടനീളം പുലര്‍ത്തിയ ആധിപത്യം ഫൈനലിലും ആവര്‍ത്തിക്കുകയായിരുന്നു സബലെങ്ക.

ആദ്യ സെറ്റിലും രണ്ടാം സെറ്റിലും അനായാസമായിരുന്നു ചൈനീസ് താരത്തിനെതിരെ സബലെങ്കയുടെ വിജയം. സബലെങ്കയുടെ കുതിപ്പിനു മുന്നില്‍ തിരിച്ചുവരാനുള്ള അവസരം പോലും ഷെങ്ങിനു ലഭിച്ചില്ല. സെമിയില്‍ യുഎസിന്റെ കൊക്കോ ഗോഫിനെ കീഴടക്കിയായിരുന്നു സബലെങ്ക ഫൈനല്‍ ഉറപ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT