Melbourne Cricket Ground x
Sports

ബോക്‌സിങ് ഡേ ടെസ്റ്റിന് ഒഴുകിയെത്തിയത് 93,442 ആരാധകര്‍! മെല്‍ബണ്‍ ഗ്രൗണ്ടിന് പുതിയ റെക്കോര്‍ഡ്

2015ലെ ലോകകപ്പ് ഫൈനല്‍ നേരില്‍ കാണാനെത്തിയ കാണികളുടെ റെക്കോര്‍ഡ് മറികടന്നു

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ക്രിസ്മസ് കഴിഞ്ഞ് ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റ് കാണാനായി മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനത്തേക്ക് ഒഴുകിയെത്തിയത് ഒരു ലക്ഷത്തിനടത്ത് ആരാധകര്‍! ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ബോക്‌സിങ് ഡേ ടെസ്റ്റ് കാണാനായി എത്തിയത് 93,442 ആരാധകര്‍.

ഇതോടെ പുതിയ റെക്കോര്‍ഡും മെല്‍ബണില്‍ സ്ഥാപിക്കപ്പെട്ടു. ഒരു ക്രിക്കറ്റ് പോരാട്ടം നേരില്‍ കാണാനായി ഈ സ്‌റ്റേഡിയത്തില്‍ എത്തുന്ന കാണികളുടെ എണ്ണത്തിന്റെ റെക്കോര്‍ഡും നാലാം ടെസ്റ്റ് സ്വന്തമാക്കി.

മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനത്ത് ഇതിനു മുന്‍പ് ഏറ്റവും കൂടുതല്‍ കാണികള്‍ കണ്ട മത്സരം 2015ലെ ഏകദിന ലോകകപ്പ് പോരാട്ടത്തിലെ ഓസ്‌ട്രേലിയ- ന്യൂസിലന്‍ഡ് ഫൈനല്‍ മത്സരമായിരുന്നു. അയല്‍ക്കാര്‍ തമ്മിലുള്ള ലോകകപ്പ് കലാശപ്പോര് നേരില്‍ കാണാനായി അന്ന് തടിച്ചു കൂടിയത് 93,013 ആരാധകരാണ്.

2013ലെ ആഷസ് പരമ്പരയിലെ ബോക്‌സിങ് ഡേ ടെസ്റ്റിനായി തടിച്ചു കൂടിയത് 91,112 കാണികളായിരുന്നു. ഈ നേട്ടമാണ് 2015ലെ ലോകകപ്പ് ഫൈനലില്‍ തിരുത്തപ്പെട്ടത്. 100,024 പേരെ ഉള്‍ക്കൊള്ളാന്‍ കെല്‍പ്പുള്ള സ്റ്റേഡിയമാണ് മെല്‍ബണിലേത്.

തടിച്ചു കൂടിയ ആരാധകരെ നിരാശരാക്കാത്ത ബൗളിങാണ് ഇരു ടീമുകളും പുറത്തെടുത്തത്. ബാറ്റര്‍മാര്‍ക്ക് പക്ഷേ മെല്‍ബണ്‍ പിച്ചില്‍ കാര്യമായ പിന്തുണ കിട്ടിയില്ല. ആദ്യ ദിനത്തില്‍ തന്നെ ഇരു ടീമുകളുടേയും ഒന്നാം ഇന്നിങ്‌സ് പോരാട്ടം അവസാനിച്ചു കഴിഞ്ഞു. മെല്‍ബണ്‍ ബോക്‌സിങ് ഡേ ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ 20 വിക്കറ്റുകളും നിലംപൊത്തി. ഇരു ടീമുകളിലേയും പേസര്‍മാരുടെ മികവാണ് ആദ്യ ദിനത്തില്‍ മെല്‍ബണ്‍ കണ്ടത്.

ഓസ്‌ട്രേലിയയെ 152 റണ്‍സില്‍ ഓള്‍ ഔട്ടാക്കി ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന്റെ ബാറ്റിങ് അതിലും ദയനീയമായിരുന്നു. അവരുടെ ഒന്നാം ഇന്നിങ്‌സ് പോരാട്ടം വെറും 110 റണ്‍സില്‍ അവസാനിച്ചു. ഓസ്‌ട്രേലിയ 42 റണ്‍സിന്റെ നിര്‍ണായക ലീഡും സ്വന്തമാക്കി. ബൗളര്‍മാര്‍ നല്‍കിയ മുന്‍തൂക്കം മുതലെടുക്കാന്‍ ഒരു ഇംഗ്ലീഷ് ബാറ്റര്‍ക്കും സാധിച്ചില്ല. പേസര്‍മാര്‍ക്ക് പ്രധാന്യമുള്ള ടീമിനെ ഇറക്കിയ ഓസീസ് തന്ത്രം ഫലം കാണുകയും ചെയ്തു.

The Melbourne Cricket Ground was alive with history today.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആ മണി ഞാനല്ല'; ശബരിമല സ്വര്‍ണക്കടത്തില്‍ ഡിണ്ടിഗല്‍ സ്വദേശിയെ ചോദ്യം ചെയ്ത് എസ്‌ഐടി

2 മലയാളി താരങ്ങളുടെ സെഞ്ച്വറിയില്‍ കേരളം വീണു!

ഒ സദാശിവന്‍ കോഴിക്കോട് മേയര്‍; എല്‍ഡിഎഫിന്റെ രണ്ട് വോട്ട് അസാധു

'ഭാര്യയെ നഗരസഭ ചെയര്‍പേഴ്‌സണ്‍ ആക്കിയില്ല'; എംഎല്‍എയുടെ ഓഫീസ് പൂട്ടിച്ചു

സ്പോർട്സിൽ കരിയർ താൽപ്പര്യമുണ്ടോ?എങ്കിൽ ഇതാ പ്രതിമാസം 20,000 രൂപ സ്റ്റൈപൻഡ് ലഭിക്കുന്ന കേന്ദ്രസർക്കാർ ഇന്റേൺഷിപ്പ്

SCROLL FOR NEXT