ashes x
Sports

തുടക്കം വിറച്ചു, പിന്നീട് പൊരുതി, പക്ഷേ... ആഷസില്‍ ഇംഗ്ലണ്ട് പരുങ്ങലില്‍

211 റണ്‍സ് ചേര്‍ക്കുന്നതിനിടെ നഷ്ടം 6 മുന്‍നിര വിക്കറ്റുകള്‍

സമകാലിക മലയാളം ഡെസ്ക്

ഗാബ: രണ്ടാം ആഷസ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിനു ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ട് ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സെന്ന നിലയിലാണ്. നിലവില്‍ ജോ റൂട്ട് 88 റണ്‍സുമായും വില്‍ ജാക്‌സ് 13 റണ്ണുമായും ക്രീസില്‍.

തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായ ഇംഗ്ലണ്ടിനെ ഓപ്പണര്‍ സാക് ക്രൗളിയും മുന്‍ നായകന്‍ ജോ റൂട്ടും ചേര്‍ന്നു കളിയിലേക്ക് മടക്കിയെത്തിച്ചു. 5 റണ്‍സ് ചേര്‍ക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായ ഇംഗ്ലണ്ടിനെ ക്രൗളി- റൂട്ട് സഖ്യം പിന്നീട് 122 റണ്‍സ് വരെ എത്തിച്ചാണ് പിരിഞ്ഞത്.

എന്നാല്‍ പിന്നീട് കൃത്യമായ ഇടവേളകളില്‍ ഇംഗ്ലണ്ടിനു വിക്കറ്റുകള്‍ വീണ്ടും നഷ്ടമായി. ക്രൗളി 76 റണ്‍സുമായി പുറത്തായി. ബെന്‍ ഡക്കറ്റ്, ഒലി പോപ്പ് എന്നിവര്‍ അക്കൗണ്ട് തുറക്കും മുന്‍പ് കൂടാരം കയറി. ഹാരി ബ്രൂക്ക് 31 റണ്‍സുമായി മടങ്ങി. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് 19 റണ്‍സിലും ഔട്ടായി. പിന്നാലെ വന്ന ജാമി സ്മിത്തിനും പിടിച്ചു നില്‍ക്കാനായില്ല. താരം 2 പന്തില്‍ പൂജ്യത്തിനു പുറത്ത്.

ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് മികവോടെ പന്തെറിഞ്ഞു. താരം തുടക്കത്തില്‍ തന്നെ ഇംഗ്ലീഷ് നിരയെ വിറപ്പിച്ചു. മൂന്ന് വിക്കറ്റുകള്‍ താരം വീഴ്ത്തിയിട്ടുണ്ട്. മിച്ചല്‍ നെസര്‍, സ്‌കോട്ട് ബോളണ്ട് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ബെന്‍ സ്‌റ്റോക്‌സ് റണ്ണൗട്ടായാണ് മടങ്ങിയത്.

ashes: Australia, already 1-0 up after crushing England in Perth.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജാമ്യഹര്‍ജി തള്ളിയതിന് പിന്നാലെ രാഹുലിന്റെ മൊബൈല്‍ ഫോണ്‍ ഓണായി; കോള്‍ ചെയ്തപ്പോള്‍ കട്ടാക്കി

ഓസീസ് മണ്ണില്‍ ആദ്യ സെഞ്ച്വറി! ഇംഗ്ലീഷ് ഇന്നിങ്‌സ് 'റൂട്ടിലാക്കി' ബാറ്റിങ്

സത്യത്തിൻ്റെ വിജയം, നീതി ലഭിക്കാൻ നിമിത്തമായതിൽ സന്തോഷിക്കുന്നു: റിനി ആൻ ജോർജ്

അടുക്കളയിൽ നിന്നും എലികളെ തുരത്താം

നീറ്റ് ഫലം ഓൺലൈനായി സമർപ്പിക്കുന്നതിന് വിദ്യാർത്ഥികൾക്ക് അവസരം  

SCROLL FOR NEXT